www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വരൂ.. നമുക്ക് ഗൂഡല്ലൂരിലെ മുന്തിരിതോട്ടങ്ങളിൽ പോയി സെൽഫിയെടുക്കാം...

gudalur-grape
Share it:
gudalur-grape-farm

ഓണാവധി ആഘോഷിക്കാൻ മലയാളികൾ ഏറെയെത്തിയത് ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ. വിളഞ്ഞു പാകമായി നിൽക്കുന്ന ചുവന്ന മുന്തിരികളാണ് ഗൂഡല്ലൂരിലേക്ക് സഞ്ചാരികളെ ആകർഷിച്ചത്. ഒരാഴ്ച്ച നീണ്ടു നിന്ന അവധിക്കാലം മലയാളികൾക്ക് യാത്രകളുടെ അനുഭവം കൂടിയായി. സഞ്ചാരികളെ ആകർഷിക്കാൻ ഗൂഡല്ലൂരിലെ മുന്തിരിപാടങ്ങളിൽ വൻ സജീകരണങ്ങളും ഒരുക്കിയിരുന്നു.  

വാഗമൺ, ഇടുക്കി, മുന്നാർ, തേക്കടി, കട്ടപ്പന, രാമക്കൽമേട് എന്നിവടങ്ങളിലെത്തിയ ടൂറിസ്റ്റുകളിൽ പലരും കമ്പത്തെയും, ഗൂഡല്ലൂരിലെയും മുന്തിരി തോട്ടങ്ങൾ സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. ഇതെ തുടർന്ന് ഗൂഡല്ലൂരിലെ മുന്തിരി തോട്ടങ്ങളിൽ ടൂറിസ്റ്റുകളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ന്യായവിലയ്ക്ക്  തോട്ടങ്ങളിൽ ഇപ്പോൾ മുന്തിരി ലഭ്യമാണ്‌. കിലോഗ്രാമിന് 40 രൂപ മുതൽ 50 രൂപയ്ക്ക് വരെ യഥേഷ്ടം മുന്തിരി ഇപ്പോൾ ലഭിക്കും. കേരളത്തിൽ 100 മുതൽ 140 രൂപ വരെ ഇപ്പോൾ വില കൊടുക്കണം. തമിഴ്നാട്ടിലെ മുന്തിരി തോട്ടങ്ങളിലെ ഈ വിലക്കുറവും ടുറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്.  യഥേഷ്ടo മുന്തിരി തിന്നാനും മുന്തിരിക്കുലകൾക്കിടയിൽ നിന്ന് സെൽഫിയെടുക്കാനും ടൂറിസ്റ്റുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ് അനുഭവപ്പെട്ടത്. ‌

മുന്തിരി തോട്ടങ്ങളിൽ കൂടി നടക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തിരക്ക് കൂടുതലാണ്. തോട്ടത്തിൽ നിന്ന് മുന്തിരി പറിക്കരുതെന്ന് എഴുതി വച്ചിട്ടുണ്ടെങ്കിലും കാവൽക്കാരന്‍റെ കണ്ണ് തെറ്റിയാൽ മുന്തിരി കുല റാഞ്ചാൻ മടിക്കാത്തവരും കുറവല്ല. ഇത് കാരണം കാവൽക്കാർക്ക് പിടിപ്പത് പണിയാണ്.  ഒരു  തോട്ടത്തിൽ എത്തിയാൽ തന്നെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ പിന്നിടുന്ന മുന്തി ചെടികൾ കാണാം. ശാഖകൾ വെട്ടി ഒരുക്കി ചൂണിങ്ങ് നടത്തിയ മുന്തിരി ചെടികൾ മുതൽ വിളവെടുപ്പിന് പാകമായ മുന്തിരി ചെടികൾ വരെ കാണാം. റോസ് മുന്തിരിയാണ് ഈ മേഖലയിലെ പ്രധാന കൃഷി. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Idukki

Travel

Post A Comment: