www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1941) Idukki (1870) Mostreaded (1617) Crime (1467) National (1235) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

മൂന്നാറിലെ മൂന്നു വയസുകാരിയുടെ മരണം; കൊലയ്ക്ക് പിന്നിൽ കൗമാരക്കാരെന്ന് സൂചന

Share it:


ഇടുക്കി: മൂന്നാറിൽ എട്ട് വയസുകാരിയെ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കൗമാരക്കാരിലേക്ക്. പെൺകുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് സംഭവത്തിൽ അന്വേഷണം കൊലപാതകത്തിലേക്ക് നീങ്ങുന്നത്. തിങ്കളാഴ്ച്ചയാണ് മൂന്നാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കട്ടിലിൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടത്. ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങിയുള്ള മരണമാണെന്നായിരുന്നു ആദ്യ നിഗമനം. 

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നതായി വ്യക്തമായതോടെ അന്വേഷണം കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു. മൂന്നാറിൽ നിന്നും ഒട്ടേറെ ഉള്ളിലുള്ള ഗുണ്ടുമലയിലെ എസ്റ്റേറ്റ് ലയത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതോടെ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേത്വത്തില്‍ മൂന്നാര്‍, രാജാക്കാട്, ഉടുമ്പഞ്ചോല സര്‍ക്കില്‍ ഇന്‍സ്‌പെക്ടറടങ്ങുന്ന 11 അംഗസംഘമാണ് മേഖലയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്നത്. 

ഇന്നലെ ഫോറന്‍സിക് വിദഗ്ദരെത്തി തെളിവുകള്‍ ശേഖരിച്ചു. നാട്ടുകാരായ നിരവധി പേരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തെളിവുകളുടെ അഭാവമാണ് പൊലീസിനെ കുഴയ്ക്കുന്നത്.  ഗുണ്ടുമല എസ്റ്റേറ്റ് അപ്പര്‍ ഡിവിഷനിലുള്ള എസ്റ്റേറ്റ് ലയത്തിലെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയ്ക്കുള്ളിലെ കട്ടിലിലാണ് കഴുത്തില്‍ കുരുക്ക് മുറുകിയ നിലയില്‍ കുട്ടിയെ കണ്ടത്.  സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നു മുത്തശ്ശി അടുത്ത വീട്ടിലായിരുന്നു. കുട്ടിമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മടങ്ങിയെത്തിയ മുത്തശ്ശി കട്ടില്‍ നിശബ്ദയായി കിടന്ന കുട്ടിയെ വിളിച്ചുണര്‍ത്താന്‍  ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ സംഭവം അയല്‍വാസികളെ അറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് കഴുത്തില്‍ കയര്‍ കുരുങ്ങിയതായി കണ്ടെത്തിയത്.

മുത്തശി വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ കൗമാരക്കാർ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സംശയമാണ് ബലപ്പെടുന്നത്. അയൽവാസികളായ കൗമാരക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിക്കുന്നുണ്ടെങ്കിലും തെളിവുകൾ വിദഗ്ദമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Idukki

Post A Comment: