ലക്നൗ: വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയ മുൻ ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത പ്രൊഫസർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ഒന്നര വര്‍ഷം മുമ്പ് ഇരുവരും വേര്‍പിരിഞ്ഞതാണ്. പ്രൊഫസര്‍ വാട്സാപ്പ് മെസേജിലൂടെ 2017 ല്‍ അനധികൃതമായി സ്ത്രീയെ മുത്തലാഖ് ചൊല്ലുകയായിരുന്നു.
വിവാഹമോചനത്തിനുശേഷം തന്‍റെ മകനും മകളുമൊത്ത് മറ്റൊരു വീട്ടിലാണ് സ്ത്രീ താമസിക്കുന്നത്. മക്കളെ കാണാന്‍ ഇടക്കിടക്ക് പ്രൊഫസര്‍ ഈ വീട്ടില്‍ വരാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 29 ന് വൈകീട്ടോടെ പ്രൊഫസര്‍ വീട്ടിലെത്തുമ്പോള്‍ അവിടെ സ്ത്രീമാത്രമാണ് ഉണ്ടായരിന്നത്. ഈ സമയം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രൊഫസര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീയുടെ പരാതി.
ഒരുമാസം മുമ്പ് സ്ത്രീ നല്‍കിയ പരാതിയില്‍ ബുധനാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: