
ചെന്നൈ: ജീവിക്കാൻ മാർഗമില്ലാത്തതിനെ തുടർന്ന് ഒരു വയസുള്ള മകനെ വിറ്റ അമ്മ അറസ്റ്റിൽ. തമിഴ്നാട്ടിലെ വെല്ലൂരിലാണ് അമ്മ സ്വന്തം മകനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റത്. വെല്ലൂർ സ്വദേശി സത്യയാണ് അറസ്റ്റിലായത്. ബംഗളുരുവിലുള്ള ദമ്പതികൾക്കാണ് കുട്ടിയെ വിറ്റത്. കുട്ടിയുടെ അച്ഛൻ മുരുകന്‍റെ പരാതിയിലാണ് അറസ്റ്റ്.
ക്ഷയരോഗ ബാധിതനായ മുരുകൻ ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് മകനെ ഭാര്യ വിറ്റ വിവരം അറിഞ്ഞത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ കുഞ്ഞിനെ ബംഗളുരുവിൽ നിന്നും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് സത്യയുടെ അമ്മയെയും ഇടനിലക്കാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ മുരുകൻ ക്ഷയരോഗ ബാധിതനായതോടെ കുടുംബത്തിന്‍റെ വരുമാനം നിലച്ചു. ജീവിക്കാൻ വേറെ മാർഗമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നുമാണ് സത്യ പൊലീസിൽ വെളിപ്പെടുത്തിയത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: