www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടമ്മയുടെ നഗ്നദൃശ്യം ഭർത്താവിന്‍റെ വാട്‌സാപ്പിൽ; വില്ലനെ കണ്ട് ഞെട്ടിത്തരിച്ച് വീട്ടുകാരും പൊലീസും

Share it:

കോഴിക്കോട്: ഒളിക്യാമറ ദൃശ്യങ്ങൾ ലീക്കാവുന്നത് ഇപ്പോൾ ഒരു പുതിയ സംഭവമല്ല. എന്നാൽ കോഴിക്കോടുള്ള വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ ലീക്കായ സംഭവത്തിൽ കുറ്റവാളിയെ കണ്ട് വീട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ ഗൾഫിലുള്ള ഭർത്താവിന്‍റെ വാട്സാപ്പിലേക്കാണ് വന്നത്. 

ഒളിക്യാമറ വഴി ഷൂട്ട് ചെയ്ത തരത്തിൽ വീട്ടമ്മ വസ്ത്രം മാറുന്നതായിരുന്നു ദൃശ്യങ്ങൾ. ഇതോടെ ഭർത്താവ് നാട്ടിലെത്തി വീട്ടിൽ പരിശോധന നടത്തി. എന്നാൽ മുറിക്കുള്ളിൽ ഒളിക്യാമറ കണ്ടെത്താനായില്ല. വീട്ടിൽ മറ്റാരും വന്നിട്ടില്ലെന്ന് ഭാര്യ ഉറപ്പ് പറഞ്ഞതോടെ സൈബർ സെല്ലിൽ പരാതിയുമായെത്തി. 

പൊലീസ് എത്തി മുറി പരിശോധിച്ചപ്പോള്‍ രഹസ്യക്യാമറകള്‍ വച്ചതായി കണ്ടെത്താനും കഴിഞ്ഞില്ല. ഇതോടെയാണ് വാട്ട്സ്ആപ്പില്‍ ലഭിച്ച ദൃശ്യങ്ങളുടെ ദിശ പൊലീസ് പരിശോധിച്ചത്. അത് കണ്ടെത്തിയതോടെ സെബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ വില്ലനെ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ കുടുക്കി. 

വിദേശത്ത് നിന്ന് വന്നപ്പോള്‍ വീട്ടുടമസ്ഥന്‍ കൊണ്ടുവന്ന ആന്‍ഡ്രോയിഡ് ടിവിയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചത്. മുറിയിലുണ്ടായിരുന്ന എല്‍ഇഡി ടിവി മാറ്റി സ്മാര്‍ട്ട് ടിവി സ്ഥാപിച്ചത് ഭർത്താവ് തന്നെയാണ്. ഇതില്‍ ലോഗിന്‍ ചെയ്ത് വീട്ടുകാര്‍ വിദേശത്തുള്ള വീട്ടുടമസ്ഥനുമായി വീഡിയോ കോളും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്ക്രീന്‍ ഓഫായിരുന്ന ടിവിയുടെ ക്യാമറ ഓണായിരുന്നതാണ് വീട്ടമ്മയെ ചതിച്ചത്. 

ഭർത്താവ് വിദേശത്ത് ഉപയോഗിക്കുന്ന കംപ്യൂട്ടർ ഹാക്ക് ചെയ്തവർക്കാണ് ടിവി റെക്കോർഡ് ചെയ്ത വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ ലഭിച്ചത്. വില്ലനെ കണ്ടെത്തിയതോടെ ഓണ്‍ലൈന്‍ സംവിധാമുള്ള ഉപകരണം ഓഫ് ചെയ്താലും പ്ലഗ് ഊരിയിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സൈബര്‍ പൊലീസ്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Mostreaded

Post A Comment: