www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പഴകിയ കോമഡിയും ദിനേശനും; ലൗ ആക്ഷൻ ഡ്രാമ തീയേറ്ററിൽ

Share it:

കൊച്ചി: അഛൻ തകർത്തഭിനയിച്ച വടക്കുനോക്കിയന്ത്രം വീണ്ടും ബിഗ് സ്ക്രീനിലെത്തിക്കാൻ ധ്യാൻ ശ്രീനിവാസൻ ചില്ലറയൊന്നമല്ല കഷ്ടപ്പെട്ടത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ തുടക്കം മുതൽ വാർത്താ പ്രാധാന്യം നേടുകയും ചെയ്തു. വടക്കുനോക്കിയന്ത്രത്തിലെ ദിനേശനായി യുവാക്കളുടെ ഹരം നിവിൻപോളിയും ശോഭയായി നയൻ താരയും തന്നെ രംഗത്തെത്തി. ഇന്ന് സിനിമ തീയേറ്ററുകളിലെത്തി. 

ഒരു ഓണക്കാല തട്ടിക്കൂട്ടെന്നാണ് ചിത്രത്തെ മൊത്തത്തിൽ വിലയിരുത്താവുന്നത്. തുടക്കം മുതൽ ഒടുക്കം വരെ നർമം കാത്തു സൂക്ഷിക്കാൻ അണിയറക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ തിരക്കഥ കഥാഗതിക്കൊപ്പം ഉയർന്നില്ലെന്ന വിമർശനവും ചിത്രം ഏറ്റുവാങ്ങുന്നുണ്ട്. 

നയൻ‌താരയുടെ ശോഭയുമായിട്ടുള്ള പ്രണയകഥയും അവർക്കിടയിലുണ്ടാകുന്ന പ്രശ്‍നങ്ങളും തന്നെയാണ് ചിത്രം പറയുന്നത്. ചിരിനമ്പറുകള്‍ ചിലത് പഴകിയതെങ്കിലും ആഘോഷക്കാഴ്‍ചയില്‍ അത് രസംകൊല്ലിയാകില്ല. എന്നാൽ പ്രതീക്ഷിച്ചത്ര പ്രകടനം നടത്താൻ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആദ്യ റിപ്പോർട്ടുകൾ. 

നിവിൻ പോളി മുമ്പ് കസറിയ തരത്തിലുള്ള കഥാപാത്രം തന്നെയാണ് ദിനേശനും. വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസൻ കഥാപാത്രത്തിന്റെ പേര് കടംകൊണ്ട ദിനേശനെ കുറിച്ച് പറയേണ്ടതില്ലോ, പക്കാ അലസനാണ്. ഏറെക്കാലത്തിനു ശേഷം മലയാളത്തിലേക്ക് എത്തിയ നയൻതാര ശോഭയായും എത്തുന്നു. കേരളത്തില്‍ സുഹൃത്തിന്റെ ഒരു കല്യാണത്തിനു വന്ന ശോഭയെ കണ്ടതുമുതലാണ് ദിനേശന്റെ മാറ്റം. ട്രെയിലറില്‍ പറയുന്നതുപോലെ തന്നെ ഒരു കല്യാണം കഴിച്ചാലോയെന്ന് ആലോചിക്കുവാ? ആ ആലോചന ദിനേശനെ ശോഭയുള്ള ചെന്നൈയിലേക്ക് എത്തിക്കുന്നു. പിന്നീട് ദിനേശനും നിവിൻ പോളിയും തമ്മില്‍ പ്രണയത്തിലാകുമോ അത് വിവാഹത്തിലേക്ക് എത്തുമോ എന്നതാണ് ചോദ്യം.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Entertainment

mollywood

review

Post A Comment: