www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുണ്ടക്കയത്തിനു സമീപം കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അൻപതോളം പേർക്ക് പരുക്ക്

Share it:

ഇടുക്കി: നിയന്ത്രണം തെറ്റി വന്ന കെഎസ്ആർടിസി ബസ് സ്വകാര്യ ബസിൽ ഇടിച്ചു കയറി അൻപതോളം പേർക്ക് പരുക്ക്. മുണ്ടക്കയത്തിനു സമീപം 31-ാം മൈലിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കട്ടപ്പനയിൽ നിന്നും പോയ കെഎസ്ആർടിസി ബസും കോട്ടയത്തു നിന്നും കട്ടപ്പനയിലേക്ക് പോയ സിഎംഎസ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. 

ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻ ഭാഗം തകർന്നു. അവധി കഴിയുന്ന ദിവസമായതിനാൽ തന്നെ ഇരു ബസുകളിലും യാത്രക്കാർ ധാരാളമുണ്ടായിരുന്നു. കൂട്ടയിടിയിൽ ബസിന്‍റെ കമ്പിയിലും ജനലിലും മറ്റും തലയും നെറ്റിയും ഇടിച്ചാണ് പലർക്കും പരുക്കേറ്റിരിക്കുന്നത്. ചിലർ ബസിൽ തെറിച്ചു വീണു. 

പരുക്കേറ്റവരെ കാത്തിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കാത്തിരപ്പള്ളി താലൂക്ക് ആശുപത്രയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഓണാവധി കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു യാത്രക്കാരിൽ ഏറെയും. പൊതുവെ ഇന്ന് ഹൈറേഞ്ചിൽ നിന്നും നാട്ടിലേക്കുള്ള റോഡുകൾ എല്ലാം  വാഹനത്തിരക്ക് ഏറെയായിരുന്നു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Idukki

Mostreaded

Post A Comment: