www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പേടിപ്പിക്കുന്ന ആ സമയം 1.40; ചന്ദ്രയാൻ ഉപരിതലം തൊടുന്നത് ഇങ്ങനെ

Share it:

ബംഗളൂരു: ശ്വാസമടക്കിപ്പിടിച്ച് രാജ്യം കാത്തിരിക്കുന്ന നിമിഷം ഇന്നു രാത്രിയിലാണ്. എല്ലാം വിജയകമാരമായാൽ ലോകത്തിനു മുൻപിൽ അഭിമാനത്തോടെയാകും നാളത്തെ ഇന്ത്യയുടെ പ്രഭാതം. ചന്ദ്രയാൻ രണ്ട് ദൗത്യം ഇന്നു രാത്രിയിൽ അതിന്‍റെ ലക്ഷ്യസ്ഥാനത്തെത്തും. വിജയത്തിനും പരാജയത്തിനും സാധ്യതയുള്ള അവസാനി നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് രാജ്യം. രാത്രി 1.40ഓടെയാണ് ആ ദൗത്യം ആരംഭിക്കുന്നതെന്ന് ഐഎസ്ആർഒ വ്യക്തിമാക്കുന്നു. 

എങ്ങനെയാണ് ലാന്‍റിങ്

സോഫ്റ്റ് ലാന്‍റിങ് ആദ്യമായി പരീക്ഷിക്കുയാണ് ഇന്ത്യ. വിക്രം ലാൻഡർ ഏതാണ്ട് 1.40-ഓടെ താഴേയ്ക്കിറങ്ങാൻ തുടങ്ങും. 930 സെക്കന്‍റുകൾ വേണം ഇന്ത്യയുടെ വിജയദൗത്യം പൂർത്തിയാകാൻ. ഇപ്പോൾ 30 കിലോമീറ്റർ ദൂരത്തുള്ള ഓർബിറ്റിലാണ് ലാൻഡറുള്ളത്. സെക്കന്‍റിൽ 1.681 കിലോ മീറ്റർ വേഗതയിൽ ഇത് ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. 

ഇന്ന് ലാന്‍റിങ്ങിനൊരുങ്ങുന്ന പേടകം ആദ്യ സെക്കന്‍റിൽ വിക്രം ലാന്‍ററിന് താഴെയുള്ള അഞ്ച് എഞ്ചിനുകളിൽ നാല് എണ്ണം പ്രവർത്തിച്ചു തുടങ്ങും. ഇതോടെ ലാൻഡറിന്‍റെ വേഗത കുറഞ്ഞ് തുടങ്ങും. പല ഘട്ടങ്ങളിലായാണ് പേടകത്തിന്‍റെ ചന്ദ്രോപരിതലത്തിലേക്കുള്ള ഈ യാത്ര സാധ്യമാകുന്നത്. ഇടയ്ക്ക് ഇറക്കം നിർത്തി, ലാൻഡർ ഇറങ്ങാനുള്ള സ്ഥലം നിരീക്ഷിക്കും.

620 സെക്കന്‍റ് കഴിയുന്നതോടെ ലാൻഡറിന്‍റെ പ്രവേഗം വലിയ തോതിൽ കുറയും, സെക്കന്‍റിൽ 0.150 കിലോ മീറ്റർ വരെയായി ഇത് മാറും. ഈ സമയം ഉപരിതലത്തിൽ നിന്ന് 7.4 കിലോമീറ്റർ ഉയരത്തിലാകും ഈ സമയത്ത് ലാൻഡർ. 

ഏകദേശം 740 സെക്കൻഡ് ആകുന്നതോടെ നാല് എഞ്ചിനുകളിൽ രണ്ടെണ്ണം ഓഫാക്കും. അത്രയും നേരം എഞ്ചിൻ പ്രവർത്തിച്ചതിലൂടെ വലിയൊരു അളവ് ഇന്ധനം കത്തി തീർന്നിരിക്കും. അതുകൊണ്ട് തന്നെ ലാൻഡറിന്‍റെ ഭാരവും കുറയും. ഇനി രണ്ട് എഞ്ചിനുകളാണ് പ്രവർത്തിക്കേണ്ടത്.

ചന്ദ്രോപരിതലത്തിൽ നിന്ന് 100 മീറ്റ‍ർ ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ ഇറക്കം നിർത്തി ലാന്‍റർ ഒരു ഹോവറിംഗ് നടത്തും. 10 മീറ്റർ മുകളിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഫ്രീ ഫാളാണ്. അതായത് 920 സെക്കന്‍റിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന രണ്ട് എഞ്ചിനുകളും കൂടി പ്രവർത്തനം നിർത്തും. പിന്നെയൊരു വീഴ്ചയാണ്. പക്ഷെ അവസാന പത്ത് സെക്കന്‍റിലും അതുവരെ പ്രവർത്തിക്കാതിരുന്ന അഞ്ചാമത്തെ എഞ്ചിൻ പ്രവർത്തിക്കുന്നുണ്ടാകും.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Mostreaded

Science

Post A Comment: