www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഐപിഎസ് ഓഫീസറുടെ പ്രൊഫൽ കണ്ട് വീണത് 3000 സ്ത്രീകൾ; ഓട്ടൊ ഡ്രൈവർ അറസ്റ്റിൽ

Share it:

ഐപിഎസ് ഓഫീസറുറെ ഫെയ്സ് ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ കബളിപ്പിച്ചിരുന്ന ഓട്ടൊറിക്ഷ ഡ്രൈവർ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ബരേലി സ്വദേശിയായ മഹാരാഷ്ട്ര ഐപിഎസ് ഓഫീസറുടെ ചിത്രമാണ് 52- കാരനായ ജാവേദ് ഉള്ള എന്നയാള്‍ വ്യാജ പ്രൊഫൈലിനായി ഉപയോഗിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച ജാവേദ് ഉള്ളയുമായി ആറുമാസത്തെ പരിചയമുണ്ടെന്നും ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ കബളിപ്പിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 

ഇയാള്‍ തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടായിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. ഐപിഎസ് ഓഫീസറുടെ പേരില്‍ സൃഷ്ടിച്ച ഈ വ്യാജ പ്രൊഫൈലില്‍ 5,000 സുഹൃത്തുക്കള്‍ ഉണ്ടെന്നും ഇതില്‍ 3,000 ത്തോളം ആളുകള്‍ സ്ത്രീകളാണെന്നുമാണ് വിവരം. 

ഐപിഎസ് ഓഫീസറുടെയും സ്ത്രീയുടെയും പരാതിയില്‍ ഇസ്സാത്നഗര്‍ പൊലീസ് സ്റ്റേഷനിലാണ് റിക്ഷാ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീകളോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിനാണ് വ്യജ പ്രൊഫൈല്‍ സൃഷ്ടിച്ചതെന്ന് ജാവേദ് ഉള്ള പൊലീസിനോട് പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: