www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലാൻഡർ തകർന്നിട്ടില്ല; ചരിഞ്ഞ് കിടക്കുന്ന ലാൻഡറിനെ ഓർബിറ്റർ കണ്ടെത്തി

Share it:

ബംഗളൂരു: നെഞ്ചിടിപ്പേറിയ മണിക്കൂറുകൾക്കൊടുവിൽ ചന്ദ്രയാൻ രണ്ട് ദൗദ്യത്തിൽ പ്രതീക്ഷ നൽകി ഐഎസ്ആർഒ. വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന സ്ഥിരീകരണമാണ് ഐഎസ്ആർഒ ഇപ്പോൾ പുറത്തു വിടുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്ററിൽ പതിഞ്ഞ ചിത്രങ്ങളിൽ ലാൻഡർ കണ്ടെത്തിയെന്ന് ഇന്നലെ ഐഎസ്ആർഒ അറിയിച്ചിരുന്നു. ഇതിനിടെയാണ് കൂടുതൽ ചിത്രങ്ങൾ ഓർബിറ്റർ ഭൂമിയിലേക്ക് അ‍യച്ചത്. ലാൻഡർ തകർന്നിട്ടില്ലെന്നും ഇറങ്ങേണ്ട സ്ഥലത്തു നിന്നും മാറി ഇറങ്ങിയ ലാൻഡർ ചന്ദ്രനിൽ ചെരിഞ്ഞ് കിടപ്പുണ്ടെന്നും ഐഎസ്ആർഒ വൃത്തങ്ങളെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

ഹാർഡ് ലാൻഡിങ് നടന്നതിനെ തുടർന്ന് വിക്രം ലാൻഡറിന്‍റെ മറ്റ് ആന്തരിക സംവിധാനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല. വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടിട്ടുമില്ല. അതിനാൽ അമിത പ്രതീക്ഷ വേണ്ടെന്നും ശാസ്ത്രജ്ഞ‌ർ വ്യക്തമാക്കി. ബെ​ഗളൂരു പീനയിലെ ഇസ്ട്രാക് കേന്ദ്രത്തിൽ നിന്ന് ഒരു സംഘം വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അവസാനഘട്ടത്തിലാണ് വിക്രം ലാൻഡറിന്‍റെ ലാൻഡിങ് ശ്രമം പാളിയത് . വിക്രമിന്‍റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 

ഓ‌ർ‌ബിറ്ററിന്‍റെ കൂടി സഹായത്തോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്യാതെ ഇതെന്ത് കൊണ്ട് സംഭവിച്ചുവെന്ന് ഉറപ്പിച്ച് പറയാനാകില്ല. ഒരു ദിവസം ഏഴ് മുതൽ എട്ട് തവണ വരെയാണ് ഇപ്പോൾ ഓ‌ർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും ഓരോഭ്രമണത്തിലും ഓർബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം രണ്ട് മുതൽ മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെ ഓർബിറ്റർ കടന്ന് പോകുക. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Mostreaded

Science

Post A Comment: