www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മാപ്പ് പറയാൻ വിളിച്ചു വരുത്തിയ 16കാരിയെ മുൻ കാമുകൻ കൂട്ടുകാർക്ക് കാഴ്ച്ചവച്ചു

Share it:

മധുര: മാപ്പ് പറയാൻ വിളിച്ചു വരുത്തിയ മുൻ കാമുകിയെ സുഹൃത്തുക്കൾക്ക് കാഴ്ച്ച വച്ച് യുവാവ്. തമിഴ്‌നാട്ടിലെ തൂത്തുകുടയിലെ വിളത്തിക്കുളത്താണ് സംഭവം. 16കാരിയായ പെൺകുട്ടിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ കാമുകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. രാമലിംഗം(21), സുരേഷ് കുമാര്‍(19), അളഗുരാജ്(19), രാമചന്ദ്രന്‍(22) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടിക്ക് പ്രണയബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി. ഇതിനു പിന്നാലെയാണ് പെൺകുട്ടിയെ കുടുക്കാൻ മുൻ കാമുകൻ പദ്ധതി തയാറാക്കിയത്. സെപ്റ്റംബര്‍ 13ന് മുന്‍ കാമുകന്‍ പെണ്‍കുട്ടിയെ വിളിക്കുകയും സംസാരിക്കാനായി പരിസര പ്രദേശത്തുള്ള ക്ഷേത്രത്തില്‍ എത്താനും ആവശ്യപ്പെട്ടു. ഇവിടെ വച്ച് മറ്റ് മൂന്ന് സുഹൃത്തുക്കളും പ്രതിക്കൊപ്പം കൂടി. പന്തികേട് മനസിലാക്കിയ പെണ്‍കുട്ടി സ്ഥലത്ത് നിന്നും രക്ഷപെട്ടു.  

തുടര്‍ന്ന് വ്യാഴാഴ്ച ക്ഷമപറയാനെന്ന പേരില്‍ പ്രതികള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മുന്‍ കാമുകന്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി വൈപ്പാര്‍ എന്ന പ്രദേശത്തേക്കാണ് കൊണ്ടുപോയത്. ഇവിടെ എത്തിയപ്പോള്‍ പ്രതിയുടെ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ കൂടി ഒപ്പം ചേര്‍ന്നു. പ്രതികള്‍ പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു.

ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ആളോഴിഞ്ഞ പ്രദേശത്തേക്ക് പ്രതികള്‍ കൂട്ടിക്കൊണ്ട് പോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. വീട്ടില്‍ തിരികെ എത്തിയ പെണ്‍കുട്ടി മാതാപിതാക്കളുടെ സഹായത്തോടെ വെള്ളിയാഴ്ച രാത്രി പരാതി നല്‍കി. വൈകാതെ തന്നെ നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light