www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയ്ക്ക് വില ഒന്നര ലക്ഷം വരെ; ഹരിയാനയിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്

Share it:

ഛണ്ഡീഗഡ്: വിവാഹം കഴിക്കാൻ പെൺകുട്ടികളില്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും പെൺകുട്ടികളെ വിലക്കെടുത്ത് ഹരിയാന. പെൺഭ്രൂണ ഹത്യ വർധിച്ചുവരുന്നതാണ് ഹരിയാനയിൽ പെൺകുട്ടികൾക്ക് കുറവുണ്ടാകാൻ കാരണമെന്ന് പഞ്ചാബ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാർഥികൾ നടത്തിയ പഠനത്തിൽ വ്യക്തമായി. ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഞെട്ടിക്കുന്ന ഗവേഷക വിവരങ്ങൾ പുറത്തുവിട്ടത്. 

സ്ത്രീ പുരുഷ അനുപാതത്തിൽ ഗണ്യമായ കുറവു വന്നതോടെ ഹരിയാനയിൽ വിവാഹത്തിനു പെൺകുട്ടികളെ ലഭിക്കാനില്ലെന്നതാണ് സ്ഥിതി. ഇതോടെ വൻ വിലകൊടുത്ത് വിവാഹം ചെയ്യാൻ പെൺകുട്ടികളെ വാങ്ങുന്ന സബ്രദായം ഇവിടെ വർധിച്ചുവരികയാണത്രേ. 35,000 മുതല്‍ 1.50 ലക്ഷം വരെയാണ് പെണ്‍കുട്ടികള്‍ക്കുള്ള വിലയായി ഇവര്‍ നല്‍കുന്നത്. സമൂഹത്തിലെ സ്ഥാനം, സൗന്ദര്യം, വിദ്യാഭ്യാസം, മാരിറ്റല്‍ സ്റ്റാറ്റസ് എന്നിവ അനുസരിച്ച് നല്‍കുന്ന തുകയിലും മാറ്റം ഉണ്ടാകും. വധുവിനെ വിലകൊടുത്ത് വാങ്ങുന്നത് ബിസിനസായി വളര്‍ന്നതോടെ ഇടനിലക്കാര്‍ വന്‍ തോതില്‍ പണം കൊയ്യുകയാണെന്ന് പഠനത്തില്‍ പറയുന്നു. 

'പറോ' , 'ഖരിദി ഹുയി', 'മോല്‍ കി ബഹു' എന്നീ പേരുകളില്‍ അറിയപ്പെടുന്ന പെണ്‍കുട്ടികളെ ജംഗമസ്വത്തുവകകള്‍ പോലെയാണ് വില്‍ക്കപ്പെടുന്നത്. അസം, ബിഹാര്‍, പശ്ചിമ ബംഗാള്‍, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, നേപ്പാള്‍ എന്നീ സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികളെ വിവാഹത്തിനായി വിലയ്ക്ക് വാങ്ങുന്നതെന്ന് പഞ്ചാബ് സര്‍വ്വകലാശാലയില്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഗവേഷണം നടത്തുന്ന ആദിത്യ പരിഹാര്‍ പറഞ്ഞു. ഇവിടെ നിന്നും ദില്ലി, പല്‍വാള്‍, കര്‍നാള്‍, കല്‍ക, അംബാല തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിക്കുന്ന പെണ്‍കുട്ടികളെ പിന്നീട് ഇടനിലക്കാര്‍ മുഖേന ആവശ്യക്കാരുടെ കയ്യിലേക്ക് എത്തിക്കും. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Mostreaded

National

Trending

Post A Comment: