www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിലെ ഡിവൈൻ ഗ്യാസ് ഏജൻസി പൂട്ടി; പകരം സംവിധാനവുമായി ഐഒസി

Share it:

ഇടുക്കി: കട്ടപ്പനയിലെ ഡിവൈൻ ഗ്യാസ് ഏജൻസിയുടെ ലൈസൻസ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. ഏജൻസിയെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നായിരുന്നു നടപടി. ഇതെ തുടർന്ന് പ്രദേശത്ത് ഗ്യാസ് വിതരണം നിലച്ചിരിക്കുകയായിരുന്നു. 

ഏജൻസി ബിനാമി ഉടമകൾ മുഖേന പ്രവർത്തനം നടത്തി വരുന്നതായി കോർപ്പറേഷൻ കണ്ടെത്തിയിട്ടുണ്ട്.  സ്ഥിരമായി ഏജൻസിയിൽ ഉണ്ടാവാൻ ചുമതലയുള്ളയാൾ മൂന്ന് വർഷമായ് വിദേശത്താണ്. ഇടപാടുകാരിൽ നിന്നും ഇരുപത് രൂപ വീതം അധികം വാങ്ങി വരുന്നതായും രസീതിൽ രേഖപ്പെടുത്തിയതിലും അധികം തുക വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. 

ഡിവൈൻ ഗ്യാസ് ഏജൻസിയിൽ ഉള്ള ഉപഭോക്താക്കൾക്ക് കെ.പി.എം ഇൻഡേയ്ൻ, ഗ്യാലക്സി ഇൻഡെയ്ൻ, കുമിളി ഇൻഡെയ്ൻ എന്നീ ഏജൻസികളിൽ നിന്ന് അധിക വില നൽകാതെ തന്നെ ഗ്യാസ് ലഭ്യമാകും. കട്ടപ്പന, വള്ളക്കടവ്, കുന്തളംപാറ, കൊച്ചു തോവാള, വാഴവര, വെള്ളയാംകുടി തുടങ്ങിയ മേഖലകളിൽ കെ.പി.എം ഇൻഡെയ്ൻ ഗ്യാസ് ഏജൻസിയിൽ നിന്ന് വാഹനങ്ങൾ എത്തി ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുമെന്നും ഇവർ അറിയിച്ചു. കെ.പി.എം ഇൻഡെയ്ൻ 04868 259100, 04868 271301, 9048041111  എന്നീ നമ്പരുകളിൽ  ഉപഭോക്താക്കൾക്ക് ബന്ധപ്പെട്ട് വിതരണ സമയം അറിയാവുന്നതാണ്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Idukki

Post A Comment: