www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1795) Mostreaded (1616) Crime (1413) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

വാഗമണ്ണിലെ വിവാഹം മുടക്കൽ; ആസൂത്രണം തലേന്നു രാത്രി; നവവധു കാലുമാറിയത് ഒരു ഫോൺകോളിൽ

Share it:

ഇ​ടു​ക്കി: താലികെട്ടിനു നിമിഷങ്ങൾ മാത്രം ശേഷിക്കെ വധു വിവാഹത്തിൽ നിന്നും പിൻമാറിയ സംഭവത്തിൽ ആസുത്രണം നടത്തിയത് കാമുകനും സുഹൃത്തുക്കളും. രണ്ടാഴ്ച്ച മുമ്പ് വാഗമണ്ണിലെ ക്രൈസ്ത ദേവാലയത്തിലാണ് വിവാഹ ചടങ്ങിനിടെ വധു പിൻമാറിയത്. പള്ളിയിൽ അപ്രതീക്ഷിതമായി നടന്ന സംഭവത്തിൽ വധുവിന്‍റെയും വരന്‍റെയും വീട്ടുകാർ ഞെട്ടി. വിവാഹം മുടക്കി വീട്ടിലെത്തിയ വധു കാമുകനൊപ്പം ഇറങ്ങി പോവുകയും ചെയ്തിരുന്നു. 

അതേസമയം സംഭവത്തിനു പിന്നിൽ കല്യാണ തലേന്നെത്തിയ ഒരു ഫോൺ കോളാണെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ഏലപ്പാറ പശുപ്പാറ സ്വദേശിനിയായ പെൺകുട്ടിയും ഹെലിബറിയ സ്വദേശിയായ യുവാവും തമ്മിൽ സ്കൂൾ പഠന കാലം മുതൽ പ്രണയത്തിലായിരുന്നു. ഇക്കാര്യം ഇരുവരുടെയും വീട്ടിലും അറിയാമായിരുന്നു. എന്നാൽ സ്കൂൾ പഠന ശേഷം തൊഴിൽ തേടി നാടു വിട്ട കാമുകനും പെൺകുട്ടിയുമായി കാര്യമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 
പെൺകുട്ടിക്ക് വിവാഹം ആലോചിച്ചപ്പോൾ കാമുകനെ കണ്ടെത്താൻ പെൺകുട്ടിയുടെ വീട്ടുകാർ ശ്രമം നടത്തിയിരുന്നു. എന്നാൽ കാമുകനെ കണ്ടെത്താൻ കഴിഞ്ഞതുമില്ല. ഇതിനിടെയാണ് വാഗമൺ സ്വദേശിയുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചത്. പശുപ്പാറയിൽ നടന്ന വിവാഹ നിശ്ചയത്തിൽ പോലും വിവാഹത്തിൽ സമ്മതമാണെന്ന നിലപാടിലായിരുന്നു പെൺകുട്ടി.

എന്നാൽ വിവാഹ തലേന്നാണ് സാഹചര്യം മാറി മറിഞ്ഞത്. വിവാഹ തലേന്ന് നാട്ടിലെത്തിയ കാമുകൻ പെൺകുട്ടിയെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. ഇതോടെയാണ് കഥ മാറിയത്. തുടർന്ന് വിവാഹം മുടക്കാൻ കാമുകനും സുഹൃത്തുക്കളും പദ്ധതി തയാറാക്കി. വിവാഹ തലേന്ന് ഒളിച്ചോടാൻ പദ്ധതിയിട്ടെങ്കിലും ബന്ധുക്കളും വീട്ടുകാരും ഉണ്ടായിരുന്നതിനാൽ മുടങ്ങി. ഇതോടെ പള്ളിയിൽ വിവാഹത്തിനു സമ്മതമില്ലെന്ന് തുറന്നു പറയാൻ കാമുകനും സുഹൃത്തുക്കളും നിർദേശിക്കുകയായിരുന്നു. 

സംഭവത്തെ കുറിച്ച് വീട്ടുകാരോടോ ബന്ധുക്കളോടെ പോലും പെൺകുട്ടി പറഞ്ഞതുമില്ല. വിവാഹ ദിവസം കല്യാണ വസ്ത്രം അണിയാനും ഒരുങ്ങാനും പൂർണ മനസോടെയാണ് യുവതി സമ്മതിച്ചതും. പള്ളിയിൽ വിവാഹ സമ്മതം ചോദിക്കുന്നതിനിടെയാണ് പെൺകുട്ടി അപ്രതീക്ഷിതമായി വിവാഹത്തിന് താൽപര്യമില്ലെന്ന് അറിയിച്ചത്. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി കാമുകനൊപ്പം പോവുകയും ചെയ്തു. 

ഇതിനിടെ പെൺകുട്ടിയുടെ പിതാവ് കുഴഞ്ഞു വീഴുകയും ചെയ്തു. വരന്‍റെ വീട്ടുകാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ്. ഏ​താ​യാ​ലും പ​ള്ളി​യി​ലെ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പാ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Idukki

Mostreaded

Post A Comment: