കത്വ: ഭീകരരർക്ക് കൈമാറാൻ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടി. ആറ് എ.കെ. 47 തോക്കുകളും മറ്റ് ആയുധങ്ങളുമായിട്ടാണ് ട്രക്ക് പോയത്. ജമ്മു കാശ്മീരിലെ കത്വയിൽ നിന്നും ഇന്ന് രാവിലെയാണ് ട്രക്ക് കസ്റ്റഡിയിലെടുത്തത്. മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഭീകരർക്ക് കൈമാറാനാണ് ആയുധങ്ങളുമായി പോയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. ട്രക്കിനുള്ളിൽ ഒളിപ്പിച്ചുവച്ച ആയുധങ്ങളുടെ പൂർണമായ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല. ആയുധങ്ങൾ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ട്രക്ക് പിടികൂടിയത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Post A Comment: