www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ ശ്വാസം മുട്ടിച്ച്കൊന്നു; ഭർത്താവ് അറസ്റ്റിൽ

Share it:

തിരുവനന്തപുരം: കുടുംബ പ്രശ്നത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കുളത്തൂർ ഗവ. കോളെജിനു സമീപം നല്ലൂർവട്ടം കാവുങ്കൽ ഷീബ (36) ആണ് മരിച്ചത്. ഷീബയുടെ ഭർത്താവ് അനിൽകുമാർ (47) ആണ് അറസ്റ്റിലായിരിക്കുന്നത്. തിരുവോണ ദിവസം രാത്രി ഒൻപതിനായിരുന്നു സംഭവം. ഷീബയും അനിൽകുമാറും തമ്മിൽ വഴക്കിടുകയും വാശിക്ക് ഷീബ രണ്ടാം നിലയിലേക്ക് കയറി പോവുകയുമായിരുന്നു.

പിന്നാലെ ചെന്ന അനിൽകുമാർ കണ്ടത് സീലിങ് ഫാനിൽ തൂങ്ങി ആടുന്ന ഷീബയെയാണ്. മരിച്ചെന്നു കരുതി കയർ അറുത്ത് താഴെ കിടത്തിയെങ്കിലും ഷീബയ്ക്ക് ജീവനുണ്ടെന്നു മനസിലായതോടെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷീബ രക്ഷപെട്ടാൽ താൻ മർദിച്ചത് പൊലീസിൽ വെളിപ്പെടുത്തുമെന്ന ഭയം കൊണ്ടാണ് കൊല നടത്തിയതെന്ന് അനിൽകുമാർ മൊഴി നൽകി. 

ഷീബയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു ആദ്യം ധരിച്ചിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ആത്മഹത്യയല്ലെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിയുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: