www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി വീണ്ടും ഭൂ പ്രക്ഷോഭത്തിലേക്ക്; ഭൂ ഉടമകളെ ദുരിതത്തിലാക്കുന്ന ഉത്തരവിനെതിരെ ജനരോഷം

Share it:

ഇടുക്കി: ഒരിടവേളയ്ക്ക് ശേഷം ഇടുക്കി ജില്ല വീണ്ടും ഭൂ പ്രക്ഷോഭത്തിലേക്ക്. 2019 ഓഗസ്റ്റ് 22ന് സർക്കാർ ഇറക്കിയ പതിച്ചു നൽകിയ ഭൂമിയിലെ അനധികൃത നിർമാണം സംബന്ധിച്ച ഉത്തരവാണ് വീണ്ടും പ്രക്ഷോഭത്തിനു കാരണമാകുന്നത്. പട്ടയം ലഭിച്ചിട്ടും ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ജില്ലയിൽ കർഷക രോഷം ഉയരുകയാണ്. ജില്ലയിലെ ഭൂമി പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടിട്ടുള്ള ഹൈറേഞ്ച് സംരക്ഷണ സമിതി വിഷയം ഏറ്റെടുത്തതോടെ പ്രശ്നം സജീവ ചർച്ചയാകുകയാണ്. 

സർക്കാരിന്‍റെ എടുത്തു ചാട്ടം

ആലോചനയില്ലാത്ത തീരുമാനമായിരുന്നു സർക്കാരിന്‍റേതെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ആരോപിച്ചു. ഭൂമിയിലെ അനധികൃത നിര്‍മാണം സംബന്ധിച്ച ഉത്തരവ് സംസ്ഥാനം ഒട്ടാകെ വലിയ പ്രത്യാഘാതങ്ങള്‍ സ്യഷ്ടിക്കുന്നതാണ്. 1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരവും 1993 ലെ പ്രത്യേക ചട്ടങ്ങള്‍ അനുസരിച്ചും പതിച്ചു നല്‍കിയ ഭൂമിയിലെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണങ്ങളുടെ സാധുത സംബന്ധിച്ചാണ് ഈ വിവാദ ഉത്തരവ്. 15 സെന്‍റില്‍ താഴെയുള്ള പട്ടയഭൂമിയിലെ 1500 ചതുരശ്ര അടിവരെയുള്ള വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുവാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും അതിനുള്ള വ്യവസ്ഥകള്‍ പലതും വളരെ അപ്രായോഗികവും യുക്തിരഹിതവുമാണെന്നും സമിതി ആരോപിച്ചു. 

ലക്ഷ്യം മൂന്നാർ.. 

മൂന്നാര്‍ മേഖലയുമായി ബന്ധപ്പെട്ട് അനധിക്യത നിര്‍മാണങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഈ ചട്ടങ്ങള്‍ വഴി മൂന്നാര്‍ മേഖലയില്‍ വളരെ കുറച്ച് പട്ടയങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. അതിനാല്‍ ഈ മേഖലയില്‍ ഇതുകൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകില്ല. എന്നാല്‍ ഇടുക്കി ജില്ലയുടെ മറ്റ് ഭാഗങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലും ഈ ചട്ടങ്ങളനുസരിച്ച് പട്ടയം ലഭിച്ച അനേകരെ ഇത് ദോഷകരമായി ബാധിക്കും.
 നാല് ഏക്കര്‍ വരെ ഒരാള്‍ക്ക് ഈ ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിയ്ക്കുവാന്‍ അര്‍ഹതയുണ്ടായിരുന്നു. 

ആശുപത്രികളും സ്കൂളുകളും കണ്ടുകെട്ടും

ഇപ്രകാരം പട്ടയം ലഭിച്ച ഭൂമിയില്‍ അതാതു പ്രദേശത്തെ ജനങ്ങളുടെ പൊതു താത്പര്യം പരിഗണിച്ച് വാണിജ്യ ആവശ്യങ്ങള്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങളോടെ സ്ഥാപനങ്ങള്‍ ഉണ്ടായി. ഈ നിര്‍മാണങ്ങളെല്ലാം വില്ലേജ്, പഞ്ചായത്ത്, താലൂക്ക് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനുമതിയോടെയായിരുന്നു. നിയമത്തില്‍ വ്യക്തമാക്കാത്ത വാണിജ്യ ആവശ്യങ്ങള്‍ക്കായി ഈ പട്ടയഭൂമി ഉപയോഗിച്ചുവെങ്കിലും ഒരു പൊതുസമൂഹത്തിന്റെ താത്പര്യമനുസരിച്ച് തന്നെയാണ് ഇവ നിര്‍മിയ്ക്കപ്പെട്ടത്. ആയതിനാല്‍ അത് ക്രമവത്ക്കരിച്ച് നല്‍കി ഇനി മേല്‍ നിയമലംഘനങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള നടപടികളാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇപ്രകാരം നിര്‍മിയ്ക്കപ്പെട്ട കെട്ടിടങ്ങളില്‍ പലതും പിടിച്ചെടുക്കുന്നതിനും സ്ഥലത്തിന്‍റെ പട്ടയം റദ്ദു ചെയ്യുതിനും സര്‍ക്കാരിന് അനുമതി നല്‍കുന്ന പുതിയ ഉത്തരവ് ഉണ്ടായി എന്നത് വിരോധാഭാസമാണ്. 


പൊല്ലാപ്പാകുന്നത് ഭൂ ഉടമകൾക്ക്

ഉത്തരവിലെ രണ്ടാമത്തെ നിര്‍ദ്ദേശത്തില്‍ പറയുന്നത് 15 സെന്‍റില്‍ താഴെയുള്ള പട്ടയഭൂമിയില്‍ ഉപജീവനത്തിനുവേണ്ടിമാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിയില്‍ താഴെ തറ വിസ്തീര്‍ണമുള്ള കെട്ടിടം മാത്രമാണുള്ളതെങ്കില്‍, അപേക്ഷകനോ, അപേക്ഷകനെ ആശ്രയിച്ചു കഴിയുന്നവര്‍ക്കൊ, മറ്റൊരിടത്തും ഭൂമിയില്ലെന്ന് തെളിയിച്ചാല്‍ ആ നിര്‍മാണം ക്രമവല്‍ക്കരിച്ച് നല്‍കും. ഭൂമിയുടെ വിസ്ത്യതി 15 സെന്റില്‍ കൂടുകയൊ, അപേക്ഷകനൊ, ആശ്രിതനൊ, മറ്റെവിടെയെങ്കിലും ഭൂമി ഉണ്ടായിരിക്കുകയൊ ചെയ്താല്‍ ആ കെട്ടിടത്തിന് അനുമതി നിഷേധിയ്ക്കപ്പെടും. 

മൂന്നാമത്തെ നിര്‍ദ്ദേശമനുസരിച്ച് 15 സെന്‍റ് വരെയുള്ള പട്ടയഭൂമിയില്‍ 1500 ചതുരശ്ര അടിയില്‍ ഏറെ തറവിസ്തീര്‍ണമുള്ളതും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ കെട്ടിടത്തിന്റെ കൈവശക്കാര്‍ അത് അവരുടെ ഏക ജീവന ഉപാധിയാണെന്ന് തെളിയിക്കണം. അല്ലാത്തപക്ഷം അത് അവര്‍ക്ക് നഷ്ടപ്പെടും. ഈ രണ്ട് വിഭാഗത്തിലും പെടാത്തതും പ്രസ്തുത പട്ടയ ഭൂമിയിലുള്ളതുമായ നിര്‍മാണങ്ങളുടെ കാര്യത്തില്‍ പട്ടയം റദ്ദു ചെയ്ത് നിര്‍മിതികള്‍ സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കണമെന്നും പിന്നീട് സര്‍ക്കാര്‍ അത് പാട്ടത്തിന് നല്‍്കുമെന്നും പറയുന്നു. 

വ്യക്തതയില്ലാതെ ചോദ്യങ്ങൾ

ഇടുക്കി ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ 1977 നു മുന്‍പ് മുതല്‍ കൈവശത്തിലിരിക്കുന്നതും എന്നാല്‍ ഇതുവരെയും പട്ടയം ലഭിയ്ക്കാത്തതുമായ ഭൂമിയുള്ള നിരവധി പേര്‍ ഉണ്ട്. ഇവയിലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള  നിര്‍മാണങ്ങള്‍ നടിന്നിട്ടുള്ളത് സര്‍ക്കാര്‍ അനുമതിയോടെയാണെങ്കിലും അവ പിടിച്ചെടുക്കുതിന് സര്‍ക്കാരിന് അനുമതി നല്‍കുന്നത് കൂടിയാണ് ഈ ഉത്തരവ്. പട്ടയത്തിന് അര്‍ഹത ഉണ്ടായിട്ടും തങ്ങളുടേതായ കുറ്റംകൊണ്ടല്ലാതെ ഇതുവരെയും അത് ലഭിക്കാത്തവര്‍ക്ക് ഇപ്പോള്‍ ഇരുട്ടടി പോലെയാണ് പുതിയ തീരുമാനം. ഈ ചട്ടങ്ങള്‍ വഴി ലഭിച്ച ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ മറ്റ് നിര്‍മാണങ്ങളെ സംബന്ധിച്ച് യാതൊരു വ്യക്തതയും ഈ ഉത്തരവില്‍ നല്‍കിയിട്ടുമില്ല.  

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Idukki

Mostreaded

Post A Comment: