www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എതിരാളികളെ ഇല്ലാതാക്കി കേന്ദ്രം; ലക്ഷ്യം അമിത്ഷായുടെ പ്രധാനമന്ത്രി പദം

Share it:

ന്യൂഡെൽഹി: കോൺഗ്രസ് രഹിത ഭാരതമെന്ന മുദ്രാവാക്യം യാഥാർഥ്യമാക്കാൻ കരുക്കൾ നീക്കി രണ്ടാം എൻഡിഎ സർക്കാർ. രാഹുൽഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്നും പിൻവാങ്ങിയതിനു പിന്നാലെ കോൺഗ്രസിലെ ശക്തരായ നേതാക്കളെ അഴിക്കുള്ളിലാക്കി പാർട്ടിയെ സമ്മർദത്തിലാക്കുകയെന്ന ലക്ഷ്യമാണ് ബിജെപിയും എൻഡിഎ സർക്കാരും അഴിച്ചു വിടുന്നത്. 

കോൺഗ്രസ് നേതാക്കളിലെ ചാണക്യനായ പി. ചിദംബരത്തിന്‍റെ നാടകീയ അറസ്റ്റിനു പിന്നാലെ കർണാടകത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ അമരക്കാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഡി.കെ. ശിവകുമാറും ഇപ്പോൾ അഴിക്കുള്ളിലായി. ഇതോടെ തുടർച്ചയായി രണ്ട് പ്രമുഖ നേതാക്കളെയാണ് കോൺഗ്രസിനു നഷ്ടമായിരിക്കുന്നത്. അധികാരം നഷ്ടമായ കർണാടകത്തിൽ ഡി.കെയുടെ നഷ്ടം വലുതാണ്. ഒരു സംസ്ഥാനം തന്നെ കോൺഗ്രസിനു നഷ്ടമാകുന്ന തലത്തിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. 

രാഷ്ട്രീയത്തിൽ പകപോക്കലുകൾ സാധാരണമാണെങ്കിലും എതിരാളികളെ ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം എൻഡിഎ സർക്കാർ നീങ്ങുന്നതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മൂന്നാമതും മോദിയെ പ്രധാനമന്ത്രിയായി കാണാൻ രാജ്യം തയാറാകില്ലെന്ന് ബിജെപിയുടെ ചാണക്യനായ അമിത്ഷായ്ക്കും സംഘപരിവാർ നേതൃത്വത്തിനും നന്നായി അറിയാം. അഞ്ചു വർഷങ്ങൾക്കപ്പുറം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒരു ചേരിയിൽ അണിനിരക്കാനുള്ള സാധ്യതയും ഇവർ മുൻകൂട്ടി കാണുന്നു. 

ഇതിനെ മുളയിലെ നുള്ളുകയെന്ന തന്ത്രമാണ് ഇപ്പോൾ എൻഡിഎ സർക്കാർ ചെയ്യുന്നത്. പ്രമുഖ നേതാക്കളെ കേസുകളിലും മറ്റും കുടുക്കുന്നതോടെ പ്രതിപക്ഷ നിരയിൽ നേതൃത്വം ഇല്ലാതാകും. ഇത് മൂന്നാം എൻഡിഎ സർക്കാരിന് അനായാസം അധികാരത്തിലെത്താൻ കാരണമാകുകയും ചെയ്യും. അതേസമയം മൂന്നാം എൻഡിഎ സർക്കാരിൽ മോദിക്ക് പകരം അമിത്ഷാ പ്രധാനമന്ത്രി കസേരയിലെത്തുമെന്നാണ് സംഘപരിവാർ കേന്ദ്രങ്ങൾ നൽകുന്ന സൂചന. അമിത്ഷായെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനുള്ള നീക്കമാണ് നിലവിൽ നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

നിലവിൽ രണ്ടാം എൻഡിഎ സർക്കാരിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതും ഭരണം കൈയാളുന്നതും അമിത്ഷായാണ്. പ്രധാനമന്ത്രി പദത്തിനു മുമ്പുള്ള റിഹേഴ്സലായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കാൻ തന്ത്രം മെനഞ്ഞതും അമിത്ഷാ ആയിരുന്നു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Mostreaded

National

Post A Comment: