www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചന്ദ്രനിൽ തിളങ്ങുന്ന ജെൽ; ആദ്യമായിട്ടെന്ന് ഗവേഷകർ

Share it:

ഭൂമിക്ക് പുറത്തു നിന്നുമെത്തുന്ന ഓരോ വാർത്തയും ആകാംക്ഷ നിറഞ്ഞതാണ്. ഇപ്പോൾ ചന്ദ്രയാൻ രണ്ട് ലക്ഷ്യത്തിലെത്തും മുൻപ് ചന്ദ്രനിൽ നിന്നും മറ്റൊരു വാർത്ത കൂടി പുറത്തു വരുന്നു. ചൈനയുടെ ചാന്ദ്ര ദൗത്യമായ ചൈനീസ് റോവറാണ് നിർണായകമായ വിവരം കണ്ടെത്തിയതത്. റോവർ യൂട്ടു -2 എന്ന ചൈനയുടെ ദൗത്യം പകർത്തിയ ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചന്ദ്രനിലെ ഗർത്തത്തിന്‍റെ അടിയിൽ നിന്ന് ‘നിഗൂഢമായ തിളക്കമുള്ള ജെൽ’ എന്ന് വിശേഷിപ്പിക്കാവുന്ന അജ്ഞാതമായ വസ്തുവാണ് കണ്ടെത്തിയത്. ചന്ദ്രോപരിതലത്തിൽ അടുത്തിടെയുണ്ടായ ഗർത്തത്തിലാണ് ഈ അപൂർവ കാഴ്ച. 

കണ്ടെത്തിയ വസ്തു എന്താണെന്ന് ചൈനീസ് ശാസ്ത്രജ്ഞർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പുറത്തുനിന്നുള്ള ശാസ്ത്രജ്ഞരുടെ നിരീക്ഷണ പ്രകാരം ഗർത്തമുണ്ടായപ്പോൾ സംഭവിച്ച ചൂടിൽ രൂപംകൊണ്ട ഗ്ലാസാണ് ഇതെന്നാണ് നിഗമനം. രണ്ടാഴ്ചത്തെ ചാന്ദ്ര ദിനം ആരംഭിച്ച് മൂന്ന് ദിവസത്തിനു ശേഷം ബെയ്ജിങ് എയ്‌റോസ്‌പേസ് കൺട്രോൾ സെന്‍റർ റോവറിന്‍റെ പ്രവർത്തനം നിർത്താറുണ്ട്. റോവറിന്‍റെ പ്രവർത്തനം നിർത്താനിരിക്കുന്ന സമയത്താണ് തിളങ്ങുന്ന വസ്തു ശ്രദ്ധയിൽപെട്ടത്. ശക്തമായ സൂര്യതാപത്തിൽ നിന്ന് രക്ഷതേടാനാണ് ഇടക്ക് റോവറിന്‍റെ പ്രവർത്തനം നിർത്തുന്നത്. 

എന്നാൽ യൂട്ടു -2 പകർത്തിയ ചിത്രം പരിശോധിക്കുന്നതിനിടെ ഗർത്തത്തിൽ അസാധാരണമായ എന്തോ ഒന്ന് ടീം അംഗം യു ടിയാനി ശ്രദ്ധിച്ചു. ഇതോടെ ഗവേഷകർ റോവറിനെ കുറച്ചുകൂടി പ്രവർത്തിപ്പിച്ചു. മികച്ച കാഴ്ചയ്ക്കായി റോവറിനെ ഗർത്തത്തിലേക്ക് സഞ്ചരിപ്പിക്കുകയും ചെയ്തു. കണ്ടെത്തിയ വസ്തു ചന്ദ്രനിൽ നിന്ന് നേരത്തെ ലഭിച്ചിട്ടുള്ള വസ്തുക്കളിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് ചൈനീസ് ഗവേഷകർ പറഞ്ഞത്. ആകൃതി, നിറം, ഘടന എന്നിവയിൽ എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ചൈനയിലെ ശാസ്ത്രജ്ഞർ പുറത്തു വിട്ടിട്ടില്ല. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Mostreaded

Science

Post A Comment: