www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒഎൻജിസി പ്ലാന്‍റിൽ വൻ തീപിടിത്തം; നാല് മരണം

Share it:

മുംബൈ: നവി മുംബൈയിലെ ഒഎൻജിസി പ്ലാന്‍റിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. മുംബൈ നഗരത്തിനടുത്തുള്ള ഉറൻ എന്ന പ്രദേശത്തെ ഗ്യാസ് പ്ലാന്‍റിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ എട്ടു പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനെത്തിയ മൂന്ന് സിഐഎസ്എഫ് ജവാൻമാരും ഒരു തൊഴിലാളിയുമാണ് മരിച്ചത്.

അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പ്ലാന്‍റിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പോലീസ് സീൽ ചെയ്‌തു. പ്ലാന്‍റിൽ ഗ്യാസും എണ്ണയും കടത്തിവിടുന്ന കുഴലിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് ഒഎൻജിസി അധികൃതർ പറയുന്നത്. തീ നിയന്ത്രണ വിധേയമായെന്നും സംഭരണശാലയിലെ ഗ്യാസ് സുരക്ഷിതമായി മാറ്റിയെന്നും അധികൃതർ അറിയിച്ചു. പ്രകൃതിദത്ത വാതകവും ക്രൂഡ് ഓയിലും ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് ഒഎൻജിസി.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Mostreaded

National

Post A Comment: