www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1795) Mostreaded (1616) Crime (1413) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

കെ. ചപ്പാത്തിലെ പെരിയാർ കൈയേറ്റം ഒഴിപ്പിച്ചു

Share it:

ഇടുക്കി: പെരിയാർ തീരത്തോട് ചേർന്ന് കെ. ചപ്പാത്തിൽ നടത്തിയ അനധികൃത നിർമാണം ഒഴിപ്പിച്ചു. കെട്ടിടം നിർമിച്ച  സ്ഥലത്ത് റവന്യൂ അധികൃതർ സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിച്ചു. ചപ്പാത്ത് ജുമാ മസ്ജിദിന്‍റെ സ്ഥലത്താണ് ബുധനാഴ്ച രാവിലെ ഉടുമ്പൻചോല താലൂക്ക്  അധികൃതർ സർക്കാർ ബോർഡു സ്ഥാപിച്ചത്.   സ്റ്റോപ് മെമ്മോ അവഗണിച്ച് കെട്ടിട നിർമിച്ചതാണ് കാരണം. നിർമാണം തുടർന്നാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം  25 ന് നൽകിയ മുന്നറിയിപ്പും അവഗണിച്ച് കോൺക്രീറ്റ് നടത്തിതാണ് നടപടിയെടുക്കാർ അധികൃതരെ നിർബന്ധിതമാക്കിയത്. 

ചപ്പാത്ത് ടൗണിനു സമീപം മ്ലാമല റോഡിന് അഭിമുഖമായി മുസ്ലിം ആരാധനാലയത്തിനു വേണ്ടി പുഴ കയ്യേറി നിർമ്മാണം നടത്തുന്നു എന്ന പരാതിയിലാണ് റവന്യൂ നടപടി.  2018ലേയും  2019 ലേയും  പ്രളയത്തിൽ  ഈ പ്രദേശമെല്ലാം വെള്ളം കയറി മൂടിയിരുന്നു. സ്വാഭാവിക നീരൊഴുക്കിൽ നിന്നും 15 മീറ്റർ മാറിയെ ഏതു നിർമാണവും നടത്താവൂ എന്ന നദീസംരക്ഷണ നിയമത്തിലെ  വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് നിർമാണം നടത്തിയത്. 

ഇതു സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകിയെന്നും ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശപ്രകാരം  തുടർ നടപടി സ്വീകരിക്കുമെന്നും ഉടുമ്പൻചോല തഹസീൽദാർ നിജു കുര്യൻ പറഞ്ഞു. ഡെപ്യൂട്ടി തഹസീൽദാർ ജോസിന്‍റെ നേതൃത്വത്തിലാണ് ബോർഡു സ്ഥാപിച്ചത്. പഞ്ചായത്ത് സെക്രട്ടറി, ഭൂസംരക്ഷണ സേനാംഗങ്ങൾ, ഉപ്പുതറ പൊലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ സ്റ്റോപ്പ് മെമ്മോ കിട്ടിയ ശേഷം നിർമ്മാണം നടത്തിയിട്ടില്ലന്ന് ജുമാ മസ്ജിദ് അധികൃതർ പറഞ്ഞു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Idukki

Mostreaded

Post A Comment: