www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1795) Mostreaded (1616) Crime (1413) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

മരണ ശേഷവും ശരീരം ചലിക്കും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

Share it:
ശരീരത്തിന്‍റെ ചലനം നിലയ്ക്കുമ്പോഴാണ് സാധാരണയായി മരണം ഉറപ്പിക്കുന്നത്. എന്നാൽ മരണ ശേഷവും മനുഷ്യ ശരീരത്തിൽ ചലനങ്ങൾ ഉണ്ടാകുമെന്നാണ് ഒരു കൂട്ടം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മരണശേഷം ഒരുവർഷംവരെ മനുഷ്യശരീരം ചലിക്കുമെന്നാണ് കണ്ടെത്തൽ.

മരണത്തിന് ശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഓസ്‌ട്രേലിയയിലെ ടാഫോണോമിക് എക്‌സ്പിരിമെന്‍റൽ റിസർച്ചിലെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തൽ. ഗവേഷകയായ അലിസൺ വിൽസണും സഹപ്രവർത്തകരുമാണ് പഠനത്തിന് പിന്നിൽ.

ഒരു മൃതദേഹത്തിന്‍റെ ചലനം പതിനേഴ് മാസത്തോളം നിരീക്ഷിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ശരീരം അഴുകുന്നത് മൂലം പേശികൾക്കും സന്ധികൾക്കുമെല്ലാം നാശമുണ്ടാകുന്നതിനാലാണ് ചലനമുണ്ടാകുന്നതെന്നാണ് കണ്ടെത്തൽ. ടൈം ലാപ്‌സ് ക്യാമറകളുപയോഗിച്ചാണ് ഗവേഷകർ മൃതദേഹത്തിന്‍റെ ചലനം നിരീക്ഷിച്ചത്. 

അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയാനും മരിച്ച സമയം കണ്ടെത്താനുമൊക്കെ ഇത് സഹായകമാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം.’ഫൊറൻസിക് സയൻസ് ഇന്‍റർനാഷണൽ: സൈനർജി’ എന്ന ശാസ്ത്ര ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Science

Post A Comment: