www.superprimetime.com

Total Pageviews

44,971,491

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ദക്ഷിണേന്ത്യയിൽ ആക്രമണ പദ്ധതിയിട്ട് പാക് ഭീകരർ

Share it:

ന്യൂഡെൽഹി: ഭീകരർ ദക്ഷിണേന്ത്യയിൽ ആക്രമണത്തിനു പദ്ധതിയിടുന്നതായി സൈന്യം. ഗുജറാത്ത് തീരത്ത് ബോട്ടുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് കരസേന ദക്ഷിണമേഖല കമാന്‍ഡിങ് ഇന്‍ ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ എസ്.കെ. സൈനി മുന്നറിയിപ്പ് നൽകിയത്. സൈന്യം സജ്ജമാണെന്നും ആക്രമണം തടയാൻ മുൻകരുതൽ എടുത്തതായും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ, ആഗോളഭീകരനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചതായും ഇന്ത്യയില്‍ വന്‍ഭീകരാക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായും ഇന്‍റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജസ്ഥാന് സമീപം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തെ വന്‍ തോതില്‍ വിന്യസിച്ചിരിക്കുകയാണെന്നും രഹസ്യാന്വേണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അസ്ഹര്‍ കരുതല്‍ തടങ്കലില്‍ ആണെന്നായിരുന്നു പാക്കിസ്ഥാന്‍റെ വാദം. ഇന്‍റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനകള്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Mostreaded

National

Post A Comment:

Also Read

പ്ലസ് വൺ പ്രവേശനം; ഇന്ന് മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് (ബുധൻ) വൈകിട്ട് നാല് മുതൽ സമർപ്പിക്