www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സീറ്റ് ബൽറ്റില്ല; ഓട്ടോ ഡ്രൈവർക്ക് 1000 രൂപ പിഴ

Share it:

ബീഹാർ: മോട്ടോർവാഹന പരിഷ്കാരമനുസരിച്ചുള്ള പിഴ തുക ഈടാക്കൽ രാജ്യ വ്യാപകമായി വലിയ വിവാദമായിരിക്കുകയാണ്. ഇതിനിടയിലാണ് ബീഹാറിലെ മുസാഫറിൽ നിന്നും ഒരു വാർത്ത വരുന്നത്. ഇവിടെ സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്നും പിഴയീടാക്കിയതാണ് സംഭവം. ഓട്ടോയിൽ എങ്ങനെ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ചോദ്യം പോലും കേള്‍ക്കാതെയാണ് സരൈയയിലുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ആയിരം രൂപ പിഴയടക്കേണ്ടി വന്നത്. 

ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ഇയാളില്‍ നിന്ന് പിഴ ഈടാക്കിയതെന്നാണ് പൊലീസുകാര്‍ വിശദമാക്കുന്നത്. ഡ്രൈവര്‍ ദരിദ്രനായതിനാല്‍ ഇയാളില്‍ നിന്ന് ഏറ്റവും കുറഞ്ഞ പിഴത്തുകയാണ് ഈടാക്കിയതെന്നും സരൈയിലെ പൊലീസുകാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഓട്ടോറിക്ഷകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെന്നിരിക്കെ പിഴ ഈടാക്കുന്നതിലെ ന്യായമെന്താണെന്നാണ് ഓട്ടോ റിക്ഷാ തൊഴിലാളികള്‍ ചോദിക്കുന്നത്.

ഭേദഗതി ചെയ്ത മോട്ടർ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും കാറുകളിൽ സീറ്റ് ബെൽറ്റും ധരിക്കുന്നത് കർശനമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവർക്കുള്ള പിഴയില്‍ വന്‍ തോതില്‍ വർധനയുമുണ്ടായിരുന്നു. എന്നാൽ നിയമത്തിൽ മോട്ടർ വാഹനങ്ങൾ എന്നു പൊതുവായി പറയുന്നതല്ലാതെ ഓട്ടോറിക്ഷയുടെ കാര്യം പ്രത്യേകമായി പരാമർശിക്കുന്നില്ലെന്നാണ് ഓട്ടോ റിക്ഷാ തൊഴിലാളികള്‍ പറയുന്നത്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

National

Post A Comment: