കൊച്ചി: മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാ രമ്യ നമ്പീശരൻ. അഭിനയത്തിനു പുറമേ ശക്തമാ നിലപാടുകളിലൂടെയും താരം ശ്രദ്ധ നേടി. ഇപ്പോഴിതാ സ്വന്തമായി സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രമ്യ. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചാണ് ആദ്യ ഹ്രസ്വചിത്രം. പിന്നണിയിൽ മാത്രമല്ല, ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും രമ്യതന്നെ. രമ്യയുടെ സഹോദരൻ രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയത്.
അടുത്തിടെയാണ് താരം സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങിയത്. രമ്യ നമ്പീശൻ എൻകോർ എന്ന ചാനൽ നല്ല നിലയിൽ സ്വീകരിക്കപ്പെട്ടു. യു ട്യൂബ് ചാനൽ വിഡിയോകൾക്ക് ലഭിച്ച സ്വീകാര്യതയാണ് ഹ്രസ്വചിത്ര മേഖലയിലേക്ക് കടക്കാൻ പ്രേരിപ്പിച്ചതെന്ന് രമ്യ പറയുന്നു. പിന്നണി ഗായിക കൂടിയായ രമ്യ സംഗീതവും നൃത്തവും ലഘു ചിത്രങ്ങളുമെല്ലാം യുട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നു. സർഗാത്മകമായ എന്തിനെയും സഹൃദയരുമായി പങ്കുവെക്കാനുള്ള വേദിയാണ് ഡിജിറ്റൽ മാധ്യമത്തെ ഉപയോഗിക്കുകയാണ് താരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: