www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ധ്രൂവീകരണങ്ങൾക്കും മേലെ വികസനം; ഡെൽഹിയിലെ ആപ് വിജയം രാജ്യത്തിന് മാതൃക

Share it:

ന്യൂഡെൽഹി: ബിജെപിയുടെയും കോൺഗ്രസിന്‍റെയും വെല്ലുവിളികളെ മറികടന്ന് ജനവിധിയിൽ മിന്നുന്ന ജയം നേടി ഡെൽഹിയിൽ ആപ് വീണ്ടും അധികാരത്തിലേക്ക്. ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് 70 സീറ്റുകളിൽ 63 സീറ്റുകളിലും ആപ് വിജയം ഉറപ്പിച്ചു. ഏഴ് സീറ്റുകളിൽ ബിജെപി ജയം ഉറപ്പിച്ചിട്ടുണ്ട്. ഒരു സീറ്റിൽ പോലും വിജയിക്കാനാവാതെ കോൺഗ്രസ് ഡെൽഹിയിൽ തകർന്നടിഞ്ഞു. തുടർച്ചയായി മൂന്നാം തവണയാണ് ആം ആദ്മി ഡെൽഹിയുടെ ഭരണത്തിലെത്തുന്നത്. 2015ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70ൽ 67 ​സീ​റ്റി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി വി​ജ​യി​ച്ചി​രു​ന്നു. 

ബി​ജെ​പി​ക്ക് മൂ​ന്നു സീ​റ്റാ​ണ് ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന് അ​ന്നും ഒ​രു സീ​റ്റ് പോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. 2015നെ ​അ​പേ​ക്ഷി​ച്ച് ബി​ജെ​പി​ക്ക് നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​ത് അ​വ​രെ സം​ബ​ന്ധി​ച്ച് അൽപം ആ​ശ്വാ​സം ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്. പ​ക്ഷേ, ഡ​ൽ​ഹി​യി​ൽ ഭ​ര​ണ​ത്തി​ലെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​ത് ബിഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​യി​രു​ന്നു ബി​ജെ​പി ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​നെ നോ​ക്കി​ക്ക​ണ്ട​ത്. പ്ര​ത്യേ​കി​ച്ച് 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​ൽ​ഹി​യി​ലെ ഏ​ഴു ലോ​ക്സ​ഭാ സീ​റ്റും തൂ​ത്തു​വാ​രാ​നാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ. 

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ. വോ​ട്ടെ​ണ്ണു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പുവ​രെ ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും ഷ​ഹീ​ൻ​ബാ​ഗ് വി​രു​ദ്ധ പ്ര​ചാ​ര​ണ​വു​മൊ​ക്കെ വോ​ട്ടാ​യി മാ​റു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഡ​ൽ​ഹി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ക്കം​മു​ത​ലേ ഷ​ഹീ​ൻ ബാ​ഗ് സ​മ​ര​ത്തി​നെ​തി​രേ ബി​ജെ​പി ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തോ​ടൊ​പ്പം പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി​ റദ്ദാക്കൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ മു​ന്നി​ൽ​നി​ർ​ത്തി​യാ​യി​രു​ന്നു പ്ര​ചാ​ര​ണം കൊ​ണ്ടു​പോ​യ​ത്. പ​ക്ഷേ കേ​ജരിവാ​ൾ ഉ​യ​ർ​ത്തി​യ വി​ക​സ​ന മു​ദ്രാ​വാ​ക്യ​ത്തി​നു മു​ന്നി​ൽ ബി​ജെ​പി​യു​ടെ വാ​ദ​ങ്ങ​ളെ​ല്ലാം പൊ​ളി​ഞ്ഞ​ടു​ങ്ങി​യി​രി​ക്കു​ന്നു എ​ന്നു​വേ​ണം പ​റ​യാ​ൻ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Mostreaded

National

Post A Comment: