www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പടലപിണക്കം വിനയായി; ബാർസ വിടാനൊരുങ്ങി മെസി

Share it:

കരാർ അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ സൂപ്പർ താരം ലയണൽ മെസി ബാർസ വിടുന്നതായി റിപ്പോർട്ട്. ടീമിന്‍റെ മോശം പ്രകടനത്തിനൊപ്പം മാനേജ്മെന്‍റുമായുള്ള പടലപിണക്കങ്ങളുമാണ് ബാർസയിൽ നിന്നും മെസിയെ അകറ്റിയതെന്നാണ് സൂചന. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് മെസിക്കായി രംഗത്തുള്ളവരിൽ പ്രമുഖർ. 

സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വിഷയ സംബന്ധിയായി മെസിയോട് ചർച്ച നടത്തിക്കഴിഞ്ഞുവെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഫ്രഞ്ച് ലീഗിലെ പുതുപ്പണക്കാരായ പിഎസ്‌ജിയാണ് മെസിക്കായി വലവിരിച്ച മറ്റൊരു ക്ലബ്. ബ്രസീൽ സൂപ്പർ താരം നെയ്മർക്കൊപ്പം മെസി കൂടി ഉണ്ടെങ്കിൽ ആക്രമണം മെച്ചപ്പെടുത്തുന്നതിനൊപ്പം ചാമ്പ്യൻസ് ലീഗ് മോഹം സഫലീകരിക്കാമെന്നതും പിഎസ്ജിക്ക് മെസിയെ റാഞ്ചാനുള്ള പ്രചോദനമാണ്.

 2021 വരെയാണ് മെസിക്ക് ബാഴ്സയിൽ കരാർ ഉള്ളത്. എന്നാൽ അടുത്ത സീസണോടെ അദ്ദേഹത്തിന് ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാമെന്ന് ബാഴ്‌സലോണ പ്രസിഡന്‍റ് ജോസ്‌പെ മരിയാ വ്യക്തമാക്കിയിരുന്നു. ഇതും അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

sports

Post A Comment: