www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇനി കാത്തിരിപ്പിന്‍റെ നാളുകൾ; പൃഥ്‌വിയുടെ ബ്രഹമാണ്ഡ ചിത്രം കാളിയന്‍റെ ഒരുക്കങ്ങൾ തുടങ്ങി

Share it:


പൃഥ്‌വിരാജിന്‍റെ ബ്രഹ്മാണ്ഡ ചിത്രം കാളിയന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഫെയ്സ്‌ബുക്കിലൂടെയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയ വിവരം അറിയിച്ചത്. ചിത്രത്തിന്‍റെ പിന്നണി പ്രവർത്തകർക്കൊപ്പം പൃഥ്വിരാജ് പകര്‍ത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പുതിയ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. കാളിയന് തുടക്കമായെന്നും കാസ്റ്റിങ് കോളിനും മറ്റ് വിവരങ്ങൾക്കുമായി കാത്തിരിക്കൂ എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിട്ടുള്ളത്.

ഈ വർഷം തന്നെ ചിത്രം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് അറിയാൻ കഴിയുന്ന വിവരം. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ നജീബാകാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് ഇപ്പോൾ. മാര്‍ച്ച് മാസം അവസാനത്തോടെയാണ് ഈ ചിത്രത്തിന്‍റെ അവസാന ഷെഡ്യൂളിന് തുടക്കമാകുക. ഏഴു മാസത്തോളമാണ് ഈ ചിത്രത്തിനായി താരം മാറ്റി വെച്ചിട്ടുള്ളത്.

അതിന് ശേഷമായിരിക്കാം കാളിയൻ തുടങ്ങുക എന്നാണ് സോഷ്യൽ ലോകം അനുമാനിക്കുന്നത്. കാളിയന്‍റെ അണിയറ പ്രവർത്തകര്‍ പൃഥ്വിരാജുമായി കഴിഞ്ഞ ദിവസം അവസാനഘട്ട ചർച്ച നടന്നിരുന്നെന്നും ചിത്രം അതാണ് വ്യക്തമാക്കുന്നതെന്നുമാണ് ആരാധകരുടെ പക്ഷം. കാളിയന്‍റെ ചിത്രീകരണത്തിന് തുടക്കമാകുന്നത് 2020 ഒക്ടോബർ മാസത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രഹ്‌മാണ്ഡ ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്‍റെ അവസാനഘട്ട പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Entertainment

mollywood

Post A Comment: