www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു ദിവസം 1.62 കോടി; മോദിയുടെ സംരക്ഷണത്തിന് വിലയേറിയ സുരക്ഷ

Share it:

ന്യൂ​ഡ​ൽ​ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായിമാത്രം ചിലവഴിക്കുന്നത് കോടികൾ. ഒരു വർഷം 592 കോടി രൂപയാണ് മോദിയുടെ സുരക്ഷക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അതനുസരിച്ച് ഒ​രു മി​നി​റ്റി​ന് 11,263 രൂ​പയും ഒ​രു മ​ണി​ക്കൂ​റി​ന് 6.75 ല​ക്ഷം രൂ​പ. ഒ​രു ദി​വസ​ത്തേ​ക്ക് 1.62 കോ​ടി രൂ​പയുമാണ് സുരക്ഷക്കായി ചിലവഴിക്കുന്നത്. ഈ ​സാമ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നീ​ക്കി വെ​ച്ച ബ​ജ​റ്റ് വി​ഹി​തം പ​രി​ശോ​ധി​ക്കു​മ്പോളാണ് ഇത് വ്യക്തമാകുന്നത്. 

മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ പ​ത്തു ശ​ത​മാ​നം അ​ധി​കം തു​കയാണ് ഇത്തവണ ഇതിനായി നീക്കി വച്ചിരിക്കുന്നത്.  2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ എ​സ്പി​ജി​ക്ക് 540.16 കോ​ടി രൂ​പ വ​ക​യി​രു​ത്തു​മ്പോൾ രാ​ജ്യ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെടെ നാ​ലു പേ​ർ​ക്കാ​ണ് അ​വ​ർ സം​ര​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പു​റ​മേ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി വ​ധേ​ര എ​ന്നി​വ​ർ​ക്കാ​ണ് അ​ക്കാ​ല​ത്ത് എ​സ്പി​ജി സം​ര​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ രാ​ജ്യ​ത്ത് എ​സ്പി​ജി സം​ര​ക്ഷ​ണം പ്ര​ധാ​ന​മ​ന്ത്രി​ക്ക് മാ​ത്ര​മാ​ക്കി മാ​റ്റി. ഡി​എം​കെ എം​പി ദ​യാ​നി​ധി മാ​ര​ന്‍റെ ചോ​ദ്യ​ത്തി​ന് ലോ​ക്സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ രാ​ജ്യ​ത്ത് എ​സി​പി​ജി സം​ര​ക്ഷ​ണം ഒ​രാ​ൾ​ക്ക് മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 

ഈ ​ഉ​ത്ത​ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞി​ട്ടു​മി​ല്ല. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ സി​ആ​ർ​പി​എ​ഫ് സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന മ​റ്റു നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. നി​ല​വി​ൽ 56 പേ​ർ​ക്കാ​ണ് സി​ആ​ർ​പി​എ​ഫി​ന്‍റെ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന​ത്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച മൂ​വാ​യി​രം ക​മാ​ൻ​ഡോ​ക​ളാ​ണ് എ​സ്പി​ജി​യി​ൽ ഉ​ള്ള​ത്. മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷ​മു​ള്ള 2015ലെ ​ബ​ജ​റ്റി​ൽ എ​സ്പി​ജി​ക്ക് 289 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. 2015-16 വ​ർ​ഷ​ത്തി​ൽ ഇ​ത് 330 കോ​ടി രൂ​പ​യാ​യി. 2018-19 വ​ർ​ഷ​ത്തി​ൽ 385 കോ​ടി രൂ​പ​യാ​യി​രു​ന്നു. ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മോ​ദി യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: