www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

അണ്ടർ 19 വേൾഡ് കപ്പ്; പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യൻ ചുണക്കുട്ടികൾ ഫൈനലിൽ

Share it:

ദക്ഷിണാഫ്രിക്ക: പാക്കിസ്ഥാനെ തറപറ്റിച്ച് അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. 10 വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ നിലം പരിശാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 35.2 ഓവറില്‍ അനായാസം ലക്ഷ്യത്തിലെത്തി. സെഞ്ചുറി നേടിയ യശസ്വി ജെയ്‌സ്വാളും അര്‍ധ സെഞ്ചുറി നേടിയ ദിവ്യാംന്‍ഷ് സക്‌സേനയുമാണ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത്. 

35-ാം ഓവറിലെ രണ്ടാം പന്ത് അതിര്‍ത്തി കടത്തി ജെയ്‌സ്വാള്‍ തന്‍റെ സെഞ്ചുറിയും ഇന്ത്യയുടെ വിജയവും സ്വന്തമാക്കി. 113 പന്തുകള്‍ നേരിട്ട ജെയ്‌സ്വാള്‍ നാലു സിക്‌സും എട്ടു ഫോറുമടക്കം 105 റണ്‍സോടെ പുറത്താകാതെ നിന്നു. ജെയ്‌സ്വാളിന് ഉറച്ച പിന്തുണ നല്‍കിയ സക്‌സേന 99 പന്തുകള്‍ നേരിട്ട് ആറ് ഫോറുകളടക്കം 59 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്. നാലു തവണ അണ്ടര്‍-19 ലോകകപ്പ് ജേതാക്കളായ ഇന്ത്യ കഴിഞ്ഞ രണ്ടുതവണയും ഫൈനലിലുണ്ടായിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

sports

Post A Comment: