www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വണ്ടിപ്പെരിയാർ അപകടം; കാർ നിയന്ത്രണം വിട്ടത് ടയർ പൊട്ടിത്തെറിച്ച്

Share it:

ഇടുക്കി: വണ്ടിപ്പെരിയാറിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യാത്രക്കാർ അപകട നില തരണം ചെയ്തു. ശനിയാഴ്ച്ച രാവിലെ എട്ടിനാണ് മഞ്ചുമല വില്ലേജ് ഓഫീസിനു സമീപം കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചത്. അപകടത്തിൽ തേക്കടി വന്യജിവി സങ്കേതത്തിലെ പി.ആർ.ഒ കോട്ടയം ചവിട്ടുവേലി തെക്കേക്കൂർ പാലസിൽ ശ്രിജിത്ത് വർമ്മ (51), ഭാര്യ ഷീല (46) എന്നിവർക്കാണ് പരുക്കേറ്റത്. 

ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവർ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കാറിന്‍റെ മുൻവശത്തെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും എതിർ ദിശയിൽ വരികയായിരുന്ന കാറും നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. മുൻ വശം തകർന്ന കാറിനുള്ളിൽ നിന്നും ഏറെ പണിപ്പെട്ടാണ് യാത്രികരെ പുറത്തെടുത്തത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Idukki

Post A Comment: