www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സിഗരറ്റിനു കൂടും പാലുൽപ്പന്നങ്ങൾക്ക് കുറയും; ബജറ്റിൽ വില കൂടുന്നവയും കുറയുന്നവയും

Share it:

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ സാധാരണക്കാർ തിരയുന്നത് എന്തിനൊക്കെ വില കൂടും, എന്തിനൊക്കെ കുറയും എന്നത് മാത്രമാണ്. ഇത്തവണയും പതിവുപോലെ സിഗരറ്റിനു വിലകൂടും. ഒപ്പം മൊബൈല്‍ ഫോണ്‍, ചെരുപ്പ് തുടങ്ങിയ സാധനങ്ങള്‍ക്ക് വില കൂടും. അതേസമയം, പഞ്ചസാര ഉള്‍പ്പെടെ പാലുല്‍പ്പന്നങ്ങള്‍, സോയാ, പ്ലാസ്റ്റിക് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കാണ്‌ വില കുറയുന്നത്.

വില കൂടുന്നവ

ഇറക്കുമതി ചെയ്ത ഫര്‍ണീച്ചറിനും ചെരുപ്പിനും വില കൂടും. ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണിനും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും വില കൂടും. സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും. മെഡിക്കല്‍ ഉപകരങ്ങള്‍, വാള്‍ ഫാന്‍ എന്നിവയുടെ നികുതി കൂട്ടി. ഇരുമ്പ്, സ്റ്റീല്‍, ചെമ്പ്, കളിമണ്‍ പാത്രങ്ങള്‍ എന്നിവയുടെ നികുതി ഇരട്ടിയാക്കി. വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്ട്‌സ് വില കൂടും.

വില കുറയുന്നവ

അസംസ്‌കൃത പഞ്ചസാര, കൊഴുപ്പ് നീക്കപ്പെട്ട പാല്‍, സോയാ ഫൈബര്‍, ലഹരിപാനീയങ്ങള്‍, സോയാ പ്രോട്ടീന്‍ വില തുടങ്ങിയവയുടെ നികുതി ഒഴിവാക്കി. ന്യൂസ്പ്രിന്‍റ് ഇറക്കുമതിയുടെ നികുതി പകുതിയാക്കി കുറച്ചു. കനം കുറഞ്ഞ കോട്ടഡ് പേപ്പറുകളുടെ വില കുറയും. കൂടാതെ ഫ്യൂസ്, രാസവസ്തുക്കള്‍, പ്ലാസ്റ്റിക്, ട്യൂണ ബൈറ്റ് എന്നിവയ്ക്കും വില കുറയുന്നതാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Mostreaded

National

Post A Comment: