www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിജയുടെ ചോദ്യം ചെയ്യൽ 18 മണിക്കൂർ പിന്നിടുന്നു; ഇടവേള നൽകിയത് ഭക്ഷണവും മരുന്നും കഴിക്കാൻ മാത്രം

Share it:

ചെന്നൈ: തമിഴ് സിനിമാ നടൻ വിജയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്നലെ ഷൂട്ടിങ് സൈറ്റിൽ നിന്നും കസ്റ്റഡിയിലെടുത്ത താരത്തെ ചെന്നൈയിലെ വീട്ടിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. കണക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തിയെന്നും ഇതിനാലാണ് ചോദ്യം ചെയ്യൽ നീളുന്നതെന്നുമാണ് വിശദീകരണം. ബിഗിൾ സിനിമയുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ കമ്പനിയും വിജയുടെ കണക്കുകളും തമ്മിൽ പൊരുത്തക്കേടുകളുള്ളതായിട്ടാണ് കണ്ടെത്തൽ. ചോദ്യം ചെയ്യൽ 18 മണിക്കൂർ പിന്നിടുകയാണ്. 

ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തെന്ന് അധികൃതര്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിനും അണ്ണാ ഡിഎകെയ്ക്കുമെതിരായ വിമര്‍ശനങ്ങളുടെ പേരിലെ വിവാദം കെട്ടടങ്ങും മുമ്പാണ് സൂപ്പര്‍താരത്തിനെതിരെ ആദായ നികുതി വകുപ്പിന്‍റെ നടപടി. കടലൂരിലെ മാസ്റ്റേസ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് ഉദ്യോഗസ്ഥര്‍ സമന്‍സ് വിജയിയ്ക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയിയെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തം കാറിൽ വീട്ടിലെത്താൻ ആവശ്യപ്പെടുകയായിരുന്നു.

ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ ക്രമക്കേടുണ്ടോയെന്നും പരിശോധിക്കുന്നു. എജിഎസ് ഫിലിംസിന്‍റെ ചെന്നൈയില്‍ ഉള്‍പ്പടെയുള്ള ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിജയിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാസ്റ്റേഴ്‌സിന്‍റെ ഷൂട്ടിങ്ങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Mostreaded

National

Post A Comment: