www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇന്ത്യയിലുമുണ്ട് ഉടുതുണിയില്ലാതെ കുളിക്കാൻ ചില ബീച്ചുകൾ

nude-beaches
Share it:
nude-beaches

നഗ്നതയെന്നു കേട്ടാൽ മലയാളികൾ മുഖം ചുളിക്കുമെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തുവർക്ക് അതത്ര മോശം കാര്യമൊന്നുമല്ല. പ്രത്യേകിച്ച് ബീച്ചുകളിൽ. നഗ്നരായി കുളിക്കാൻ കിട്ടുന്ന അവസരം അവർ  പാഴാക്കാറുമില്ല. നഗ്നരായി എത്തുന്നവരെ മാത്രം സ്വീകരിക്കുന്ന ചില ബീച്ചുകളുമുണ്ട് ലോകത്ത്. ഇന്ത്യയിലും ഉണ്ട് ഇത്തരം ചില ബീച്ചുകളെന്ന് പലർക്കും അറിയില്ല.

ഗോകർണയിലെ പാരഡൈസ് 

ഗോകർണ്ണയെക്കുറിച്ചും അവിടുത്തം ബീച്ചുകളെക്കുറിച്ചും ഒക്കെ കേട്ടിട്ടുണ്ടങ്കിലും ന്യൂഡായി പോകുവാൻ സാധിക്കുന്ന ഒരിടം ഇവിടെയുണ്ട് എന്നത് മിക്കവർക്കും പുതിയ അറിവായിരിക്കും. ബോട്ടിൽ ഇവിടെ എത്തിച്ചേരുവാൻ അല്പം ബുദ്ധിമുട്ടാണെങ്കിലും സംസാരിച്ചു നിൽക്കുവാന്‍ കഴിവുണ്ടെങ്കിൽ ബോട്ടുകാർ നിങ്ങളെ അവിടെ എത്തിക്കും എന്നതിൽ സംശയമില്ല. ഹാപ്പി സംസ്‌കാരം പിന്തുടരുന്ന ആളുകളാണ് ഇവിടെ കൂടുതലയും എത്തുന്നത്. സൺ ബാത്തിനായി എത്തുന്നവരാണ് ഇതിൽ കൂടുതലും.

nude-beaches


ഓം ബീച്ച് 

ന്യൂഡ് ബീച്ച് എന്നാരറിയപെടുന്ന മറ്റൊരിടമാണ് ഗോകർണ്ണയിലെ തന്നെ ഓം ബീച്ച്. സൺ ടാനിനായാണ് ആളുകൾ ഇവിടെ എത്തുന്നത്. സഞ്ചാരികൾക്കിടയിൽ പ്രശസ്തമായ ഈ ബീച്ചിൽ ഇന്ന് ഇത്തരത്തിൽ ആളുകൾ എത്താറില്ല.

അഗതി ദ്വീപ് ലക്ഷദ്വീപ് 

ടോപ്ലെസ് ബീച്ച് എന്നറിയപ്പെടുന്ന അഗത്തി ദ്വീപാണ് പൂർണ്ണ നഗ്നരായി ബീച്ചിൽ ചെലവഴിക്കുവൻ താല്പര്യമുള്ളവർക്ക് പറ്റിയ ഇടം. ലക്ഷദ്വീപിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നായ ഇവിടം അങ്ങനെ ഒരുപാട് സഞ്ചാരികൾ എത്തിച്ചേരുന്ന ഒരിടമല്ല. പവിഴപ്പുറ്റുകളും വെളുത്ത മണലും നീലകടൽ വെള്ളവും തെങ്ങും പമനരങ്ങളും ഒക്കെയായി നിൽക്കുന്ന ഇവിടം മനോഹരമായ കാഴ്ചയാണ് നല്കുന്നത്.

nude-beaches

ഓസ്‌റാൻ ബീച്ച് ഗോവ 

ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും ഇവിടെ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒരുപാടുണ്ട്. സഞ്ചാരികൾ ഇനിയും എത്തിച്ചേർന്നിട്ടില്ലാത്ത ഇടങ്ങളും കണ്ടിട്ടില്ലാത്ത ബീച്ചുകളും ഒക്കെയാണ് ഗോവയുടെ പ്രത്യേകതകൾ. അത്തരത്തിൽ ഒന്നാണ് ഇവിടുത്തെ ഓസ്‌റാൻ ബീച്ച്. ഹാപ്പി ജീവിതം ആസ്വദിക്കുന്നവർ കൂടുതലായും എത്തിച്ചേരുന്ന ഇവിടെ നഗ്നരായും ആളുകളെ കാണാൻ സാധിക്കും.

മാരാരി ബീച്ച് 



മാരാരി ബീച്ച് നഗ്നരായി പോകുവാൻ സാധിക്കില്ലെങ്കിലും സൺ ബാത്തിനും സൺ ടാനിനുമായി വിദേശികളടക്കമുള്ളവർ എത്തിച്ചേരുന്ന ഇടമാണ് ആലപ്പുഴയിലെ മാരാരി ബീച്ച്. അധികമാരും എത്തിച്ചേരാത്ത ഈ ബീച്ച് പ്രദേശവാസികളുടെ പ്രിയപ്പെട്ട ഹാങ് ഔട്ട് കേന്ദ്രങ്ങളിലൊന്നാണ്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Travel

Post A Comment: