www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തൂത്തുക്കുടിയിലെ പൊലീസ് വെടിവയ്പ്പ്; നടൻ രജനീകാന്തിനു സമൻസ്

Share it:

ചെന്നൈ: തൂത്തുക്കുടി പൊലീസ് വെടിവയ്പ്പിനെതിരെ വിവാദ പരാമർശം നടത്തിയ നടൻ രജനീകാന്തിന് ജുഡീഷ്യൽ കമ്മിഷന്‍റെ സമൻസ്. വെടിവയ്പ്പിനെ കുറിച്ചന്വേഷിക്കുന്ന കമ്മിഷനാണ് സമൻസ് അയച്ചിരിക്കുന്നത്. തൂത്തുക്കുടിയില്‍ കോപ്പര്‍ സ്‌റ്റെറിലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പിനെ വിമര്‍ശിച്ചാണ് അന്ന് രജനികാന്ത് രംഗത്തുവന്നത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്‍റെ പൂർണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു. 

തൂത്തുക്കുടിയിൽ പൊലീസ് വെടിവയ്പ്പിലേക്ക് നയിച്ച അക്രമത്തിന് കാരണം പ്രതിഷേധത്തിനിടെ നുഴഞ്ഞ് കയറിയ സാമൂഹ്യ വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരിലാണ് സമൻസ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അർജുന ജഗദീശൻ സമിതി മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. 

ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013 ലാണ് പ്ലാന്‍റ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദേശിച്ചെങ്കിലും വേദാന്ത സുപ്രീംകോടതി ഉത്തരവിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങുകയായിരുന്നു. തുടർന്ന് സ്റ്റെർലൈറ്റ് പ്ലാന്‍റ് രണ്ടാം ഘട്ട വികസനങ്ങള്‍ക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തിയാർജ്ജിച്ചത്. രണ്ടാംഘട്ട പ്രക്ഷോഭത്തിന്‍റെ നൂറാം ദിവസമായിരുന്നു 13 പേരുടെ ജീവനെടുത്ത പൊലീസ് വെടിവെയ്പ്പ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: