www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

സംസ്ഥാനത്ത് വന്ധ്യതാ നിരക്ക് കുത്തനെ ഉയരുന്നു; കാരണം കുടിവെള്ളം മുതൽ ഷാംപു വരെ

Infertility-Reasons
Share it:
Infertility-Reasons-
പാശ്ചാത്യ രാജ്യങ്ങൾക്ക് സമാനമായി കേരളത്തിലും വന്ധ്യതാ നിരക്ക് ക്രമാതീതമായി വർധിച്ചു വരികയാണ്. ഏറിവരുന്ന വന്ധ്യതയുടെ കാരണങ്ങള്‍ കൃത്യമായി കണ്ടുപിടിക്കാന്‍ ഇതുവരെയ്ക്കും ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. 

എങ്കിലും ജോലിയിലെ സ്‌ട്രെസ്, ആഹാര ശീലങ്ങള്‍, ഉറക്കമില്ലായ്മ എന്നിവയൊക്കെയും കാരണമാണെന്ന് പറയപ്പെടുന്നു. നമ്മള്‍ ദിനംപ്രതി ഉപയോഗിക്കുന്ന ഒരുപാട് വസ്‌തുക്കൾ വന്ധ്യതയ്ക്ക് കാരണമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. നമ്മള്‍ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ ഓരോ ദോഷവശങ്ങളും കണ്ടുപിടിച്ചു വരുന്നതല്ലേയുള്ളു. വന്ധ്യതയ്ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ട ചില വസ്‌തുക്കൾ ഇതാ..

കുടിവെള്ളം വന്ധ്യതയ്ക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. കിണറ്റിലെ വെള്ളമല്ല. പല ലേബലുകളില്‍ സുന്ദര കുട്ടപ്പന്മാരായി എത്തുന്ന കുപ്പിവെള്ളം ആണ് വില്ലന്മാര്‍. വെള്ളം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളില്‍ അടങ്ങിയിട്ടുള്ള BPM ബീജാണുക്കളുടെ എണ്ണവും ഗുണവും കുറയ്ക്കാന്‍ കാരണമാകുന്നുണ്ട്. ഒപ്പം അണ്ഡത്തിന്‍റെയും ഗുണം കുറയാന്‍ കാരണമാകുന്നു.

Infertility-Reasons-


നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ടൂത്ത് പേസ്റ്റ്, ഷാംപൂ, ലോഷന്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങിയവ എല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തിനു ദോഷകരമാണ്. ഇവയുടെ സുഗന്ധം ആസ്വദിക്കുന്നതാണ് വന്ധ്യതയ്ക്ക് കാരണമെന്ന പുതിയ കണ്ടെത്തലാണ് ഏറ്റവും ഞെട്ടിക്കുന്നത്. സുഗന്ധ ദ്രവ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന താലേറ്റുകള്‍ പ്രത്യുത്പാദന ക്ഷമതയെ ദോഷകരമായി ബാധിക്കുന്നു. നന്നായി കഴുകി കളഞ്ഞില്ലെങ്കില്‍ ടൂത്ത് പേസ്റ്റും അപകടമാവാം. പ്രകൃതിദത്തമായ ഉത്പന്നങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ സമയമായെന്നര്‍ത്ഥം.

നോണ്‍- സ്റ്റിക് പാന്‍ ഉപയോഗിക്കാത്ത വീടുകള്‍ ഇപ്പോള്‍ ഇല്ലെന്നു തന്നെ പറയാം. കൊളസ്‌ട്രോളിനെയും എണ്ണയെയും പേടിച്ചു പാചകംനോണ്‍-സ്റ്റിക് പാനിലാക്കിയപ്പോള്‍ പുതിയ അസുഖങ്ങളും കൂടെ പോന്നു. പാനില്‍ ഒട്ടിപ്പിടിക്കാതെ ഇരിക്കാനായി ഉപയോഗിച്ചിട്ടുള്ള കോട്ടിങ്ങുകളില്‍ മാരകമായ വിഷമാണ് അടങ്ങിയിട്ടുള്ളത്. ഇവ ബീജാണുക്കളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്‍മാര്‍ക്കാണ് ലാപ്‌ടോപ്പ് അപകടകരം. ലാപ്‌ടോപ്പ് മടിയില്‍ വച്ച്‌ ഉപയോഗിക്കുന്നത് മൂലം ബീജത്തെ അമിത ഊഷ്‌മാവിൽ നിന്നും സംരക്ഷിക്കുന്ന സ്‌ക്രോട്ടം എന്ന ഭാഗത്തിന്‍റെ ഊഷ്‌മാവ്‌  2 ഡിഗ്രി വരെ വര്‍ധിക്കുമത്രേ. ഇത് ബീജാണുക്കളുടെ എണ്ണം കുറയ്ക്കാനിടയാക്കും.. അതുകൊണ്ടു തന്നെ ലാപ്‌ടോപ്പ് മടിയില്‍ വച്ച്‌ ഉപയോഗിക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കുക.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment: