www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ആം ആദ്‌മി 26; ബിജെപി ഒൻപത്; ഡെൽഹിയിൽ വോട്ടെണ്ണൽ തുടങ്ങി

Share it:

ന്യൂഡല്‍ഹി: വോട്ടെണ്ണൽ തുടങ്ങിയ ഡെൽഹിയിൽ ആദ്യ ഫല സൂചനകൾ ആം ആദ്മിക്ക് അനുകൂലം. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയതോട ആം ആദ്‌മി 26 സീറ്റിലും ബിജെപി ഒൻപത് സീറ്റിലും മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസ് ഒരു സീറ്റിൽ പോലും മുന്നിട്ട് നിൽക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. 11 മണിയോടെ ഫലം വ്യക്തമാകും. എക്‌സിറ്റ് പോള്‍ ഫലത്തിന്‍റെ ആവേശത്തില്‍ ആം ആദ്മി പാര്‍ട്ടി നില്‍ക്കുമ്പോള്‍, എന്ത് വില കൊടുത്തും ഡല്‍ഹി പിടിച്ചടക്കാന്‍ ബിജെപിയും കൈവിട്ട ഭരണം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും കഴിഞ്ഞ മൂന്നാഴ്ച്ചയായി പരിശ്രമിക്കുകയായിരുന്നു. 

ആവനാഴിയിലെ അവസാനത്തെ ആയുധവും പ്രയോഗിച്ചാണ് പാര്‍ട്ടികള്‍ ഏറ്റുമുട്ടിയത്. 2015-നേക്കാള്‍ അഞ്ചുശതമാനം കുറഞ്ഞ പോളിങ്ങാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2015-ൽ 67.12 ശതമാനംപേര് വോട്ട് രേഖപ്പെടുത്തിയപ്പോള്‍, ഇത്തവണ 62.15 ശതമാനമായി പോളിങ് നില. അതിശക്തമായ തിരഞ്ഞെടുപ്പു യുദ്ധമരങ്ങേറിയിട്ടും പോളിങ് കുറഞ്ഞത് എന്തുകൊണ്ടെന്ന് വ്യക്തമല്ല.  ഷഹീന്‍ബാഗ് മുഖ്യവിഷയമാക്കി പ്രചാരണം നടത്തിയ ബിജെപിക്ക് തെരഞ്ഞെടുപ്പിലെ തിരിച്ചടി വലിയ ക്ഷീണമാകും എന്നാണ് കരുതുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: