www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലാലേട്ടാ ഇങ്ങനെ ഒരു സെൽഫി ആദ്യമല്ലേ... മോഹൻലാലിനെ അമ്പരപ്പിച്ച് ഇരുകൈകളുമില്ലാത്ത പ്രണവ്

Share it:

നടൻ മോഹൻലാലിനൊപ്പം സെൽഫിയെടുക്കുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. പക്ഷേ ആദ്യമായിട്ടായിരിക്കും ഒരാൾ കാലുകൊണ്ട് താരത്തിനൊപ്പം നിന്ന് സെൽഫിയെടുക്കുന്നത്. വൈകല്യം ബാധിച്ച പ്രണവാണ് ഇത്തരത്തിൽ ലാലിനൊപ്പം കാൽസെൽഫിയെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കാൽ സെൽഫിയിലൂടെയാണ് പ്രണവ് എന്ന കലാകാരൻ വാർത്തകളിൽ നിറയുന്നത്. ഇരു കൈകൾ ഇല്ലെങ്കിലും കാലുകൾ കൊണ്ട് ചിത്രം വരയ്ക്കുകയും എഴുതുകയും ചെയ്യുന്ന പ്രണവ് ഇതോടെ ശ്രദ്ധേയനായിരുന്നു. ഇപ്പോൾ പ്രണവിനെ കാണാൻ മലയാളത്തിന്‍റെ സൂപ്പർ താരം മോഹൻലാൽ എത്തിയിരിക്കുകയാണ്. വാർത്തകളിലൂടെ പ്രണവിനെ കുറിച്ച് അറിഞ്ഞാണ് തൻ്റെ ആരാധകനെ കാണാൻ താരം എത്തിയത്.

തൻ്റെ ഇഷ്ടതാരത്തിന് ഒരു സമ്മാനം നൽകാനും പ്രണവ് മറന്നില്ല. മോഹൻലാലിനെ കാണുമ്പോൾ സമ്മാനിക്കുന്നതിനായി പ്രണവ് ഒടിയൻ മാണിക്യത്തിന്‍റെ ചിത്രം വരച്ച് സൂക്ഷിച്ചിരുന്നത്. വരച്ച ഫ്രെയിം ചെയ്‌ത ചിത്രം പ്രണവ് സൂപർ താരത്തിന് സമ്മാനിച്ചു. 

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ് പ്രണവ് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ നേടിയ തുകയാണ് നേരിട്ട് എത്തി മുഖ്യമന്ത്രിക്ക് കൈമാറിയത്. തുടർന്ന് പ്രണവിനെ കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: