www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്ന് ധാരണാ പത്രങ്ങൾ ഒപ്പിട്ടു; ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും ശക്തമായി നീങ്ങും

Share it:

ന്യൂഡല്‍ഹി: തന്ത്രപ്രധാനമായ മൂന്ന് ധാരണാപത്രങ്ങളിൽ ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു. ആഭ്യന്തര സുരക്ഷാ മേഖലയില്‍ ഇരുരാജ്യങ്ങളും സഹകരിക്കും. മരുന്നുകളുടെ സുരക്ഷ,​ ഇന്ധനം എന്നിവയിലും സഹകരിക്കും. മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണത്തിനും കരാറായി. ഇന്ത്യയുമായുള്ള പ്രതിരോധ കരാറില്‍ ഒപ്പുവച്ചെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സംയുക്ത പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹകരണം. പ്രകൃതിവാതക നീക്കത്തിന് ഐഒസി-എക്സോണ്‍മൊബില്‍ കരാറിലും ധാരണയായി. 

ട്രംപിന്‌ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ് നല്‍കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന്‍റെ ഭാര്യ സവിത കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചേര്‍ന്നാണ് ട്രംപിനെയും കുടുംബത്തേയും സ്വീകരിച്ചത്. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് യു.എസ് പ്രസിഡന്‍റിനെ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചു. പിന്നീട് ട്രംപും മെലനിയയും രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: