www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാലുതെന്നി വീണത് ഭക്ഷണം തയാറാക്കുന്ന ചെമ്പിൽ; മൂന്നു വയസുകാരി വെന്തു മരിച്ചു

Share it:

മർസാപൂർ: മൂന്നു വയസുകാരി സ്‌കൂളിലെ ഉച്ചഭക്ഷണം തയാറാക്കുന്ന പാത്രത്തിൽ വീണ് മരിച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മി​ർ​സാ​പൂ​രി​ൽ ലാ​ൽ​ഗ​ഞ്ച് പ്ര​ദേ​ശ​ത്തെ രാം​പു​ർ അ​താ​രി പ്രൈ​മ​റി സ്‌കൂളി​​ലാണ് സം​ഭ​വം. സ്‌കൂളിലെ അ​ങ്ക​ണ​വാ​ടി വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഞ്ച​ലാ​ണു ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. സ്‌കൂളി​​ലു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളി​ൽ ത​ട്ടി പെ​ണ്‍​കു​ട്ടി പാ​ത്ര​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

അ​ധ്യാ​പ​ക​രും പാ​ച​ക​ക്കാ​രും ചേ​ർ​ന്നു കു​ട്ടി​യെ ഉ​ട​ൻ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മി​ർ​സാ​പൂ​രി​ലെ ഡി​വി​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​വി​ടെ എ​ത്തി​ച്ച കു​ട്ടി വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു.

കു​ട്ടി​ക്ക് 80 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റി​രു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. പാ​ച​ക​ക്കാ​ർ കു​ട്ടി​യെ ശ്ര​ദ്ധി​ച്ചി​ല്ലെ​ന്നും അ​വ​രു​ടെ ചെ​വി​യി​ൽ ഇ​യ​ർ​ഫോ​ണ്‍ ആ​യി​രു​ന്നെ​ന്നും അ​ശ്ര​ദ്ധ മൂ​ല​മാ​ണു കു​ഞ്ഞു മ​രി​ച്ച​തെ​ന്നും പി​താ​വ് ആ​രോ​പി​ച്ചു. അ​താ​രി പ്രൈ​മ​റി സ്‌കൂളി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​പ​ക​ടം ന​ട​ന്ന അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ സ്‌കൂളി​ന്‍റെ പ്രധാനാധ്യാപകനെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് സു​ശീ​ൽ കു​മാ​ർ പ​ട്ടേ​ൽ അ​റി​യി​ച്ചു. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റോ​ട് എ​ഫ്ഐ​ആ​ർ​ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: