www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1908) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഹിന്ദു കുടുംബങ്ങൾക്ക് കാവലായി മുസ്‌ലിം സഹോദരങ്ങൾ; കലാപ ഭൂമിയിൽ നിന്നും സന്തോഷ വാർത്ത

Share it:

ന്യൂഡെൽഹി: അപ്രതീക്ഷിതമായുണ്ടായ കലാപത്തിൽ നിന്നും മുക്തരാകുകയാണ് ഡെൽഹി നിവാസികൾ. 43 ജീവനുകളാണ് കലാപത്തിൽ പൊലിഞ്ഞത്. അതേസമയം സാധാരണ നിലയിലേക്ക് മടങ്ങുന്ന ഡെൽഹിയിൽ നിന്നും ഇപ്പോൾ പുറത്തു വരുന്നത് സന്തോഷത്തിന്‍റെ ൊരു വാർത്തയാണ്. കലാപകാരികൾ അതിക്രമം അഴിച്ചു വിട്ട മുസ്തഫാബാദിൽ നിന്നുമാണ് വേറിട്ട ഒരു വാർത്ത പുറത്തു വരുന്നത്. ഇവിടെ ഹിന്ദുക്കളെ ആക്രമിക്കാനെത്തിയ കലാപകാരികളെ മുസ്ലീം സഹോദരങ്ങൾ ഓടിച്ചതാണ് സംഭവം. 

ഹിന്ദുക്കളെ സംരക്ഷിച്ച് കാത്തതും മുസ്ലീം സഹോദരങ്ങളായിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ് മുസ്തഫാബാദ്. കുറച്ചു ഹിന്ദു കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ഞായറാഴ്ച്ചയാണ് ഇവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഹിന്ദുക്കളെ തെരഞ്ഞെു പിടിച്ചു മർദിക്കാൻ കലാപകാരികൾ വീടുകൾ തോറും കയറിയിറങ്ങി. എന്നാൽ ഹിന്ദു കുടുംബങ്ങൾക്ക് മുന്നിൽ കാവലായി മുസ്ലീം സഹോദരങ്ങൾ നിലയുറപ്പിക്കുകയായിരുന്നു. 

ഏറെ നേരം പ്രദേശത്ത് തമ്പടിച്ച കലാപകാരികൾ ഒടുവിൽ മടങ്ങുകയായിരുന്നു. പ്രദേശവാസികൾ തന്നെയാണ് ഇക്കാര്യം ഇപ്പോൾ മാധ്യമങ്ങളെ അറിയിച്ചത്. രാത്രിയിലുടനീളം ഹിന്ദു കുടുംബങ്ങൾക്ക് അവർ കാവൽ നിന്നുവെന്നും ഇവിടുത്തെ ഹിന്ദുക്കൾ പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light