www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചുണ്ടുകൾ കണ്ടാലറിയാം നിങ്ങളുടെ സ്വഭാവം

character-by-looking-lips
Share it:
character-by-looking-lips

ചുണ്ടുകളുടെ സൗന്ദര്യം അത്ര ചില്ലറകാര്യമല്ലെന്ന് എല്ലാവർക്കും അറിയാം. ലിപ്സ്റ്റിക്കും ലിപ് ബാമുമൊക്കെ വരുന്നതിനു മുൻപേ പ്രാചീന കാലം മുതൽ ചുണ്ടുകൾ സംരക്ഷിക്കപ്പെട്ടു പോന്നിരുന്നു.

ഇപ്പോഴിതാ ചുണ്ടുകളിൽ നമ്മുടെ സ്വഭാവവും മറഞ്ഞിരിക്കുന്നുവെന്നാണ് വിദഗ്ദർ പറയുന്നത്. ചുണ്ടുകളുടെ ആകൃതിയാണ് ഒരു വ്യക്തിയുടെ സ്വഭാവം നിർണയിക്കുന്നതിൽ ഘടകമാകുന്നതത്രേ. 

മേൽചുണ്ടിനു കനം കുറഞ്ഞവർ അലസരും സ്വാർഥരുമായിരിക്കുമെന്നതാണ് ഒരു കണ്ടെത്തൽ. ഇത്തരം സ്ത്രീകളും പുരുഷൻമാരും ജോലി സ്ഥലത്തും വീട്ടിലും അലസരായിരിക്കുമത്രേ. തടിച്ച ചുണ്ടുള്ളവർ എപ്പോഴും പോസിറ്റീവ് ചിന്താഗതി ഉള്ളവരായിരിക്കും.  

character-by-looking-lips
കീഴ്ച്ചുണ്ട്‌ കനം കുറവായവർ, മറ്റുള്ളവരിൽ നിന്നുള്ള സ്വീകാര്യതയെ ഇഷ്ടപ്പെടുന്നവരും സ്നേഹിക്കാൻ പറ്റുന്ന സ്വഭാവത്തിനുടമകളുമായിരിക്കും. 

ഒരു വ്യക്തിയുടെ മേൽചുണ്ട് കീഴ്ച്ചുണ്ടിനെ മറക്കുന്ന തരത്തിലുള്ളതാണെങ്കിൽ, മികച്ച സ്വഭാവത്തിനുടമകളായിരിക്കും. നല്ല വ്യക്തിത്വത്തിനുടമകളും ആഹ്ലാദചിത്തരുമായിരിക്കും ഇത്തരക്കാർ. നല്ലതുപോലെ അടഞ്ഞിരിക്കുന്ന ചുണ്ടുകൾ ധൈര്യത്തേയും ദൃഢനിശ്ചയത്തെയുമാണ് സൂചിപ്പിക്കുന്നത്.

ചെറിയ ചുണ്ടുകളുടെ ഉടമകൾ കഠിന ഹൃദയമുള്ളവരും ദയാദാക്ഷിണ്യമില്ലാതെ പെരുമാറുന്നവരുമാകാനിടയുണ്ട്. ചുണ്ടുകൾ നേർത്തവർ, ദാനശീലത്തിൽ അൽപം പുറകോട്ടുള്ളവരും സ്വാർത്ഥരുമായിരിക്കും.

ആത്മവിശ്വാസമുള്ളവരും സ്വതന്ത്രമോഹികളുമായിരിക്കും ഹൃദയാകൃതിയിൽ ചുണ്ടുകളുള്ളവർ. ചില വ്യക്തികളുടെ കീഴ്ചുണ്ട് മേൽചുണ്ടിനെ മറയ്ക്കുന്ന  രീതിയിൽ കണ്ടു വരാറുണ്ട്. ഇത്തരക്കാർ സർഗാത്മക കഴിവുകളുള്ളവരും ആക്ഷേപഹാസ്യത്തിൽ നിപുണതയുള്ളവരും മറ്റുള്ളവരുടെ ദോഷങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയുന്നവരുകാം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Health

Post A Comment: