www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മാറിമറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയം; രജനിക്കും കമലിനും വെല്ലുവിളിയായി വിജയുടെ തേരോട്ടം

Share it:

ചെന്നൈ: അസാധാരണമായ സംഭവങ്ങളിലൂടെ തമിഴകം വീണ്ടും ശ്രദ്ധേയമാകുകയാണ്. 30 മണിക്കൂർ നീണ്ട ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യലിലൂടെ വിജയ് വീണ്ടും റേറ്റിങ്ങ് ഉയർത്തിയപ്പോൾ വെറുതെയിരിക്കാൻ രജനീകാന്തും തയാറല്ല. സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനം ഏപ്രിലിൽ തുടങ്ങുമെന്ന പ്രഖ്യാപനവുമായി രജനീകാന്തും വാർത്തകളിൽ ഇടം പിടിച്ചു. ഇതോടെ തമിഴകത്തിൽ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് ചൂടു പിടിക്കുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രജനീകാന്ത്, കമൽഹാസൻ, വിജയ് താരങ്ങളുടെ തേരോട്ടമെന്ന റിപ്പോർട്ടുകളാണ് തമിഴകത്തു നിന്നും ഇപ്പോൾ പുറത്തു വരുന്നത്. 

തുടർച്ചയായ ചിത്രങ്ങളിലൂടെ തമിഴ്നാട്ടിൽ വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകിയ വിജയ് മൂവരിലും ഒരുപടി മുന്നിലാണ്. ബിജെപിക്കും തമിഴ്നാട് സംസ്ഥാന സർക്കാരിനും എതിരായി പരസ്യ നിലപാടിലൂടെ രംഗത്തെത്തുന്ന വിജയ് ഉടൻ തന്നെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പാട്ടാളി മക്കൾ കക്ഷിയെന്ന പേരിൽ രജനീകാന്ത് ഏപ്രിൽ മാസത്തോടെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങും. 

മക്കൾ നീതിമയ്യവുമായി കമൽഹാസനും സജീവമാണ്. വിജയുടെ രാഷ്ട്രീയ പാർട്ടികൂടി രംഗത്തെത്തുന്നതോടെ അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്നത് ത്രികോണ പോരാണ്. മൂവരിൽ ആരാകും അടുത്ത മുഖ്യമന്ത്രിയെന്നതാണ് ഉടലെടുക്കുന്ന ചോദ്യം. മുഖ്യമന്ത്രി പദവിയിലെത്തുകയല്ല തന്‍റെ ലക്ഷ്യമെന്ന് വിജയ് സിനിമയിലൂടെ സന്ദേശം നൽകിയതിനാൽ വിജയ് പാർട്ടിയുടെ അണിയറ പ്രവർത്തനത്തിൽ മാത്രമാകും സജീവമാകുയെന്നതാണ് ലഭിക്കുന്ന വിവരം. നിയമ സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ വൻ നാടകങ്ങൾക്കാകും തമിഴ്നാട് സാക്ഷ്യം വഹിക്കുകയെന്ന സൂചനകളാണ് പുറത്തു വരുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Mostreaded

National

Post A Comment: