www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

താൻ സ്ലിം ബ്യൂട്ടി ആയിരുന്നില്ല; കല്യാണിയുടെ വെളിപ്പെടുത്തൽ

Share it:

മലയാള സിനിമയിലെ പുതിയ നായികയാണ് പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകള്‍ കല്യാണി. തെലുങ്കിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് താരം അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ മലയാള അരങ്ങേറ്റം. ചിത്രം വന്‍വിജയമായി പ്രദര്‍ശനം തുടരുകയാണ്.

പിതാവ് പ്രിയദര്‍ശന്‍റെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലും സുപ്രധാന വേഷത്തില്‍ കല്യാണി എത്തുന്നുണ്ട്. മരക്കാര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അനൂപ് സത്യന്‍ ചിത്രമായ വരനെ ആവശ്യമുണ്ട് സിനിമയില്‍ കല്യാണി എത്തിയത്. ഇപ്പോള്‍ മെലിഞ്ഞ് സ്ലിം ബ്യൂട്ടിയാണെങ്കിലും പണ്ട് താനൊരു തടിച്ചിയായിരുന്നുവെന്ന് കല്യാണി പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

"ഞാന്‍ ആദ്യം ഒരു ചബ്ബി പെണ്‍കുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയല്ല. ഇപ്പോള്‍ തന്‍റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണ്”"കല്യാണി പറയുന്നു. എന്തായാലും കല്യാണിയുടെ ഡെഡിക്കേഷനെ പ്രശംസിക്കുകയാണ് ആരാധകര്‍.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: