www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചുംബനം കൊണ്ട് മാത്രം നിറയില്ല അവന്‍റെ മനസ്; പുരുഷനുമുണ്ട് പ്രണയ സ്വപ്‌നങ്ങൾ

Share it:

അവൾക്ക് മാത്രമല്ല, അവനുമുണ്ട് സ്വപ്നങ്ങൾ... വീണ്ടുമൊരു പ്രണയ ദിനം വരുമ്പോൾ അവൾ മനസിലാക്കേണ്ട അവന്‍റെ മനസിനെ കുറിച്ച് വിദഗ്ദർ പറയുന്നത് നോക്കാം. രണ്ടുമ്മ നൽകിയാൽ സന്തോഷമാകുന്നതല്ല പുരുഷന്‍റെ മനസ് എന്നാണ് പ്രണയത്തെ കുറിച്ച് പറയുന്നത്. അമ്മയുടെ വാത്സല്യവും സഹോദരിയുടെ കരുതലും സുഹൃത്തിന്‍റെ പിന്തുണയുമെല്ലാം അവൾ നൽകുമ്പോഴാണ് അവന്‍റെ ഉള്ളുനിറയുന്നത്. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും പങ്കാളിയിൽ നിന്നുള്ള അഭിനന്ദനങ്ങളിൽ അതിയായി സന്തോഷിക്കുന്നവരാണ്. അതുകൊണ്ടു തന്നെ യാതൊരു മടിയും കൂടാതെ അവൻ ചെയ്‌ത നല്ലതെന്നു തോന്നിയ കാര്യത്തെ മനസറിഞ്ഞു പ്രശംസിക്കൂ. ആ ദിനത്തെ അയാൾക്കേറ്റവും പ്രിയപ്പെട്ടതാക്കാൻ നിങ്ങളുടെ വാക്കുകൾക്കു  കഴിയുമെന്നതു തീർച്ചയാണ്.



അംഗീകരിക്കപ്പെടുന്നു എന്നത് ഇഷ്ടമില്ലാത്ത പുരുഷന്മാർ കുറവായിരിക്കും. അവളെടുക്കുന്ന ഏതൊരു തീരുമാനത്തിലും തന്‍റെ കൂടി അഭിപ്രായം ആരായുന്നത് അവനെ അത്രമേൽ സന്തോഷിപ്പിക്കും. ഒരു ദിവസത്തിലെ മുഴുവൻ വിശേഷങ്ങളും അവനോടു പങ്കുവെക്കുമ്പോൾ ഓർക്കുക, ചിലതെല്ലാം അവനും നിങ്ങളോട് പറയാനുണ്ടെന്ന്. ഉള്ളു തുറന്ന് പറയുമ്പോൾ ചെവി കൊടുത്തു കേൾക്കുക. നല്ലൊരു കേൾവിക്കാരിയാകുന്നതും അഭിപ്രായങ്ങൾ പറയുന്നതും അവനിൽ അടുപ്പം വളർത്തും, ആനന്ദം നിറയ്ക്കും. പുതിയ വസ്ത്രം ധരിക്കുമ്പോൾ, തലമുടിയിൽ പുതിയ ഹെയർ കട്ടുകൾ പരീക്ഷിക്കുമ്പോൾ, നെയിൽ പോളിഷ് മാറ്റുമ്പോൾ പ്രിയപ്പെട്ടവൻ അതൊന്നു ശ്രദ്ധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ വിരളമാണ്. നന്നായിരിക്കുന്നു എന്നവൻ അഭിപ്രായപ്പെടുക കൂടി ചെയ്താൽ അതിരില്ലാത്ത ആനന്ദത്തിലാകും അവൾ.

താൻ ചെയ്യുന്നതെല്ലാം അവൻ ശ്രദ്ധിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നതു പോലെ തന്‍റെ താൽപര്യങ്ങളെ അറിഞ്ഞ് അവളുമൊന്നു സംസാരിച്ചിരുന്നുവെങ്കിലെന്ന് അവന്‍റെ മനസിലുമുണ്ട്. കണ്ണാടിയുടെ മുമ്പിൽ കൂടുതൽ സമയം ചെലവഴിക്കുന്ന സ്ത്രീകൾ ഒന്നറിയുക, പുരുഷന്മാരെ ഇത്രയധികം അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യമില്ല. കാത്തിരുന്നു മടുത്തതിന്‍റെ മുഷിച്ചിലുമായിട്ടുള്ള യാത്രകളോ പാർട്ടിയോ ഒട്ടും സുഖകരമായിരിക്കുകയില്ല. അതുകൊണ്ട് അഞ്ചുമിനിട്ടിനുള്ളിൽ ഒരുങ്ങിയിറങ്ങാമെന്നു വാക്കു കൊടുക്കുന്ന പക്ഷം അതു പാലിക്കാൻ കഴിവതും ശ്രമിക്കൂ. പ്രിയപ്പെട്ടവനിൽ നീരസമുണ്ടാകുമെന്നു കരുതി താൽപര്യമില്ലാത്ത കാര്യങ്ങൾക്കു സമ്മതമറിയിക്കുന്നതു ഗുണകരമല്ല. വിസമ്മതമുണ്ടെങ്കിൽ തുറന്നു പറയുന്നത് തന്നെയാണ് ഉത്തമം. അല്ലാത്ത പക്ഷം നിങ്ങളിലുണ്ടാകുന്ന താൽപര്യമില്ലായ്മകൾ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്താനേ ഉപകരിക്കൂ.


വിവാഹ വാർഷികങ്ങൾ, ജന്മദിനങ്ങൾ എന്നിവയെല്ലാം ഓർത്തു വെയ്ക്കുന്നതിൽ സ്ത്രീകൾ തന്നെയാണ് എപ്പോഴും മുൻപിൽ. ഇത്തരം കാര്യങ്ങളിൽ ഭൂരിപക്ഷം പുരുഷന്മാരും സ്ത്രീകളെ അപേക്ഷിച്ചു ഓർമക്കുറവുള്ളവരാണ്. ആയതിനാൽ ജീവിതത്തിലെ സുപ്രധാനമെന്നു നിങ്ങൾ കരുതുന്ന ഒരു ദിനം മറന്നുപോയെന്ന കാരണം പറഞ്ഞു കൊണ്ട് അയാളെ കുറ്റപ്പെടുത്താതിരിക്കുക. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Mostreaded

Trending

Post A Comment: