www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

നാണം കെട്ട് ടീം ഇന്ത്യ; കിവീസിന് അനായാസ ജയം

Share it:

വെല്ലിങ്ടൺ: ന്യൂസിലന്‍റിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് നാണം കെട്ട തോൽവി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 191 റണ്‍സിന് പുറത്തായി. ഒൻപത് റണ്‍സ് വിജയലക്ഷ്യം  നേരിട്ട പത്താം പന്തില്‍ കിവീസ് മറികടന്നു. രഹാനെ വിഹാരി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നാലാം ദിനം കൂട്ടിചേര്‍ത്തത് നാലുറണ്‍സ്. ബോള്‍ട്ട് രഹാനയെയും സൗത്തി വിഹാരിയെയും മടക്കിയതോടെ ഇന്ത്യ ഇന്നിങ്സ് തോല്‍വി മുന്നില്‍കണ്ടു.

വാലറ്റത്തെ കൂട്ടുപിടിച്ച് ഋഷഭ് പത്ത് പൊരുതുമെന്ന് തോന്നിച്ചെങ്കിലും രണ്ടാം ന്യൂബോളിൽ സൗത്തി പത്തിനെ വീഴ്ത്തി. പിന്നാലെ  ബുംറയെയും. 47 റണ്‍സിനിടെ അവശേഷിച്ച ആറുവിക്കറ്റുകളും വീണതോടെ 100ാം ടെസ്റ്റ് ജയം സ്വന്തമാക്കാന്‍ കിവീസിന് വേണ്ടിവന്നത് 10 പന്ത് .

രണ്ടുഇന്നിങ്സിലുമായി 200 കടക്കാന്‍ ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയ്ക്കായില്ല. മത്സരത്തിലാകെ ക്യാപ്റ്റന്‍ കോലിക്ക് നേടാനായത് 21 റണ്‍സ്, 22 റൺസ് മാത്രമെടുത്ത പൂജാരയും ക്യാപ്റ്റനൊപ്പം പരാജയപ്പെട്ടു. ആദ്യ ഇന്നിങ്സില്‍ കീവീസ് വാലറ്റത്തെ പൊരുതാന്‍ അനുവദിച്ച ഇന്ത്യന്‍ ബോളര്‍മാരും തോല്‍വിക്ക് കാരണമായി.   123 റണ്‍സാണ് അവസാന മൂന്നുവിക്കറ്റ് കൂട്ടുകെട്ടുകള്‍  കീവീസിന് സമ്മാനിച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ


Share it:

sports

Post A Comment: