www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സഹോദരന്‍റെ ആദ്യ ചിത്രത്തിൽ നിർമാതാവ് ദിലീപ്; തട്ടാശേരിക്കൂട്ടം പുരോഗമിക്കുന്നു

Share it:


കൊച്ചി: നടൻ ദിലീപിന്‍റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന തട്ടാശേരിക്കൂട്ടത്തിന്‍റെ വിശേഷങ്ങളാണ് സിനിമാ ലോകത്ത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതോടെ ദിലീപ് ഫാൻസും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഗ്രാന്‍ഡ് പ്രൊഡക്ക്ഷന്‍സിന്‍റെ ബാനറില്‍ ദീലീപ് തന്നെയാണ് തട്ടാശേരിക്കൂട്ടം നിർമിക്കുന്നത്. പി.വി. ജിയോയുടേതാണ് കഥ.

അർജുൻ അശോകനാണ് ചിത്രത്തിൽ നായകനാകുന്നത്. തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇരുവരും ബൈക്കിൽ പ്രണയാതുരരായി സഞ്ചരിക്കുന്ന ചിത്രമാണ് രണ്ടാമത്തെ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദിലീപാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

സന്തോഷ് എച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. ജിതിൻ സ്റ്റാൻസിലാവോസാണ് ഛായാഗ്രഹണം. വി. സാജൻ എഡിറ്റിങ് നിർവഹിക്കുമ്പോൾ സംഗീതവും പശ്ചാത്തല സംഗീതവും ശരത്ചന്ദ്രൻ ആറാണ്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Entertainment

mollywood

Post A Comment: