www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂത്രനാളിയിൽ അണുബാധയോ... പരിഹാരമുണ്ട്

Urinary-tract-infection-solution
Share it:
Urinary-tract-infection-solution

തിരക്കുള്ള ജീവിത രീതിയും ചൂടുമാണ് മൂത്രനാളിയിലെ അണുബാധക്ക് കാരണമാകുന്നത്. ആണിനും പെണ്ണിനും ഒരുപോലെ ദുരിത പൂർണമാണ് അണുബാധ. സസ്യാഹാരം ശീലമാക്കുന്നത് മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനം. 

ഇ–കോളി പോലുള്ള ഉദര ബാക്റ്റീരിയകൾ മൂത്രനാളിയിലെത്തുകയും അണുബാധ (UTI) യ്ക്ക് കാരണമാവുകയും ചെയ്യുന്നു. വൃക്കകളെയും മൂത്രസഞ്ചിയെയും ഈ അണുബാധ ബാധിക്കുെമന്നും തയ്‍വാനിലെ ബുദ്ധിസ്റ്റ് സുചി മെഡിക്കൽ ഫൗണ്ടേഷനിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു.

ഇ–കോളി പ്രധാനമായി ഇറച്ചിയിലാണ് ഉണ്ടാകുന്നതെന്നും ഇതാണ് യുടിഐക്കു കാരണമാകുന്നതെന്നും മുൻ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇറച്ചി ഒഴിവാക്കുന്നത് യുടിഐ കാര്യം കുറയ്ക്കുമോ എന്നത് വ്യക്തമല്ല.

തയ്‍വാനിലെ 9724 ബുദ്ധമതാനുയായികളിലാണ് പഠനം നടത്തിയത്. സുചി സസ്യാഹാരപഠനത്തിലും പങ്കെടുത്ത ഇവരിൽ മൂത്ര നാളിയിൽ അണുബാധ വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച്. ഇവരിൽ സസ്യാഹാരത്തിന്റെ ആരോഗ്യഗുണങ്ങളും പഠനം പരിശോധിച്ചു.

മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരം ശീലമാക്കിയവരിൽ മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത 16 ശതമാനം കുറവാണെന്നു കണ്ടു. 6684 മാംസാഹാരികളിൽ 444 പേർക്ക് യുടിഐ വന്നപ്പോൾ 3040 സസ്യാഹാരികളിൽ 217 പേർക്കു മാത്രമാണ് യുടിഐ ബാധിച്ചത് എന്ന് കണ്ടു.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് യുടിഐ സാധ്യത കുറവുള്ളതെന്നും പഠനം പറയുന്നു. ഭക്ഷണശീലം പരിഗണിക്കാതെതന്നെ പുരുഷന്മാരിൽ മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത 79 ശതമാനം കുറവാണെന്നും പഠനം പറയുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment: