www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭക്ഷണം പോലും പരിശോധിക്കും; ട്രംപിനായി ഹോട്ടൽ നൽകിയത് എട്ട് ലക്ഷം രൂപയ്ക്ക്

Share it:

ന്യൂഡെൽഹി: അതീവ സുരക്ഷയിലാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ന് രാത്രിയിൽ അന്തിയുറങ്ങുക. ഇതിനായി തെരഞ്ഞെടുത്തിരിക്കുന്ന പഞ്ച നക്ഷത്ര ഹോട്ടലിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുമുണ്ട്. ഹോട്ടൽ മൗര്യയിലാണ് ട്രംപ് ഇന്ന് രാത്രി തങ്ങുന്നത്. ഭക്ഷണ പരിശോധനാ ലബോറട്ടറി, അതീവസുരക്ഷാ സംവിധാനങ്ങൾ, ആഡംബര സൗകര്യങ്ങൾ, സ്പാ എന്നിവയും ഇവിടെ തയാറാക്കിയിട്ടുണ്ട്. വായുനിലവാരം ഓരോ സമയത്തും പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള സംവിധാനവും ഹോട്ടലിലുണ്ട്. 

വായുനിലവാരം ഏറ്റവും മോശമായ നഗരങ്ങളിലൊന്നാണ് ഡെൽഹി. ട്രംപിന് നൽകുന്ന ഗ്രാന്‍റ് പ്രസിഡൻഷ്യൽ സ്യൂട്ടിൽ രണ്ട് കിടപ്പുമുറികളുണ്ടാകും. പട്ടുപതിച്ച ചുവരുകളും തടികൊണ്ടുള്ള ഫ്ളോറിങ്ങുമാണ് സ്യൂട്ടിലുള്ളത്. അതിഗംഭീര കലാസൃഷ്ടികളും സ്യൂട്ടിന് ഭംഗിയേകുന്നു. വലിയ റിസപ്ഷൻ ഏരിയ, ലിവിങ് റൂം, സ്റ്റഡി റൂം, മയിലിന്‍റെ പ്രമേയത്തിൽ 12 സീറ്റുള്ള സ്വകാര്യ ഡൈനിങ് റൂം, പേൾ കൊണ്ടുള്ള ഉപകരണങ്ങളടങ്ങുന്ന ബാത്ത് റൂം, മിനി സ്പാ, ജിംനേഷ്യം എന്നിവയെല്ലാം ഈ സ്യൂട്ടിലുണ്ട്.

ത്രിതല സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ട്രംപ് ഹോട്ടലിലുള്ള ദിവസം മറ്റ് അതിഥികൾക്ക് ഹോട്ടലിന്‍റെ 438 മുറികളും ട്രംപിനും സംഘത്തിനുമായി ബുക്ക് ചെയ്തിരിക്കുകയാണ്. ഒരു രാത്രിക്ക് എട്ട് ലക്ഷമാണ് ഹോട്ടലിനായി ചിലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: