www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എണ്ണ തേച്ചു കുളിക്കാം; അതും നിറുകയിൽ

Bathe with oil
Share it:
Bathe with oil

തേച്ചുകുളി എന്നാൽ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാൽ നിറുകയിൽ എണ്ണ വയ്ക്കുക എന്നുമാണ്. നിറുക എന്നതു നാഡീഞരമ്പുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ  വെള്ളവും  എണ്ണയും  നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. 

വെള്ളം നിറുകയിൽ താഴുന്നതാണു നീർക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളിൽ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്ടുള്ളവർ  പതിവായി നിറുകയിൽ എണ്ണതേച്ചു കുളിച്ചിരുന്നു.എണ്ണ നിറുകയിൽ തേച്ചു ശീലിച്ചാൽ വെള്ളവും വിയർപ്പും നിറുകയിൽ താഴില്ല, നീർക്കെട്ടും പനിയുമുണ്ടാകുകയുമില്ല.

ജലാംശമില്ലാത്ത എണ്ണയാണു നിറുകയിൽ തേക്കണ്ടേത്. പച്ചവെളിച്ചെണ്ണയിൽ ജലാംശമുണ്ട്. അതുകൊണ്ടാണ് എണ്ണ തേച്ചാൽ നീരിറക്കമുണ്ടാകും എന്ന അനുഭവവും  ഭയവുമുള്ളത്. വെയിലത്തു വച്ചു ചൂടാക്കിയതോ ചുമന്നുള്ളിയും തുളസി കതിരും ചതച്ചിട്ടു മുറുക്കിയതോ, രോഗാനുസൃതം കാച്ചിയതോ ആയ എണ്ണയായിരിക്കണം നിറുകയിൽ തേക്കുന്നത്.

നീർപിടുത്തമുള്ള എണ്ണ നിറുകയിൽ  തേച്ചാൽ  നീർക്കെട്ടുണ്ടാകുകയില്ലെന്നു മാത്രമല്ല, ശരീരത്തെവിടേയുമുള്ള നീർക്കെട്ട് വലിഞ്ഞ്, വിട്ടുമാറാത്ത ജലദോഷം, തലവേദന, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ആസ്മ, അലർജി, സന്ധിവേദന തുടങ്ങിയ രോഗങ്ങളും പരിഹരിക്കപ്പെടും.

രാവിലെയോ വൈകുന്നേരമോ, സന്ധ്യയ്ക്കോ ആണു കുളിക്കാവുന്ന സമയം. രാവിലത്തെ കുളി വിശേഷിച്ചും ആയുസ്സും ആരോഗ്യവും ഉണർവും ഉന്മേഷവും ഉണ്ടാക്കും. നട്ടുച്ചയ്ക്കും പാതിരാത്രിയിലും കുളി പാടില്ല. ആഹാരം കഴിച്ചിട്ടുപോയി കുളിക്കരുത്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

എപ്പോഴും തലയാണ് ആദ്യം കുളിക്കേണ്ടത്. തലയിൽ തണുത്ത വെള്ളമേ പാടുള്ളു. തല തണുത്ത വെള്ളത്തിൽ കഴുകിയ ശേഷം ദേഹം ചൂടുവെള്ളം കൊണ്ടു കുളിക്കണം. ആദ്യം ദേഹം കുളിച്ചാൽ ദേഹത്തിലെ ചൂടു തലയിലേക്കു പ്രവഹിക്കുമെന്നതു മുടികൊഴിച്ചിലിനും തലവേദനയ്ക്കും അനാരോഗ്യങ്ങൾക്കുമെല്ലാം കാരണമാകും.തലയിൽ ചൂടുവെള്ളമൊഴിക്കുന്നത് മുടിക്കും കണ്ണിനും  ദോഷകരമാണ്. ഒരു വട്ടംകൂടി തലയിലും പാദങ്ങളിലും തണുത്ത വെള്ളമൊഴിച്ചു വേണം കുളിനിർത്താൻ.

എണ്ണ ദേഹത്തുതേച്ചു കുളിക്കുന്നത്  ശരീരപുഷ്ടിക്കും  ക്ഷീണം കുറയാനും നല്ലതായതിനാൽ ദിവസവും ചെയ്യാം. നിറുകയിലും ചെവിയിലും കാലിന്നടിയിലും എണ്ണ തേക്കണം. ചെവിയിൽ എണ്ണ തേക്കുന്നത് കാലുകൾക്കു തണുപ്പേകും. കാലടികളിൽ എണ്ണ തേക്കുന്നത് നേത്രരോഗങ്ങളകറ്റും. പല്ലിനുണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കാൻ കണ്ണിൽ തേക്കണം. ദേഹം മുഴുവൻ എണ്ണ തേച്ച ശേഷം മൃദുവായി തടവണം. നല്ലെണ്ണ തേച്ചുകുളിക്കുന്നത് അനുയോജ്യമാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

Health

Post A Comment: